പ്രഭുദേവയും നയന്‍താരയും പിരിഞ്ഞു എന്ന വാര്‍ത്ത ആഘോഷിക്കുകയാണ് തമിഴകത്തെ മാധ്യമങ്ങള്‍. ദിനംപ്രതി ഇതുസംബന്ധിച്ച പുതിയ പുതിയ വാര്‍ത്തകള്‍ വരുന്നു. നയന്‍താരയെ നമ്പരുതെന്ന് താന്‍ പണ്ടേ പറഞ്ഞതാണെന്ന് പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത് അഭിപ്രായപ്പെട്ടതായി ഒരു വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. നയന്‍താരയുടെ പണമെല്ലാം അടിച്ചുമാറ്റിയതിന് ശേഷം അവരെ തഴയുകയായിരുന്നു എന്ന് നയന്‍സിന്റെ ബന്ധുക്കള്‍ ഒരു തമിഴ് മാഗസിന് അഭിമുഖം നല്കുന്നു.
എന്തായാലും കോളിളക്കമുണ്ടാക്കിയ ഒരു പ്രണയകഥയ്ക്ക് ഇതോടെ വിരാമമാകുകയാണ്. ഇതിന് അതിഗംഭീരമായ ഒരു ക്ലൈമാക്സ് ലഭിച്ചിരിക്കുന്നു എന്നാണ് കോടമ്പാക്കത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ഒരു പുതിയ സിനിമ വരുന്നു, നായിക നയന്‍താര. നായകനോ? സാക്ഷാല്‍ ചിലമ്പരശന്‍!
ചിമ്പു, ചിലമ്പരശന്‍, എസ് ടി ആര് എന്നൊക്കെ അറിയപ്പെടുന്ന ലിറ്റില്‍ സൂപ്പര്‍സ്റ്റാറിന്റെ ഏറ്റവും പുതിയ പ്രൊജക്ടില്‍ നയന്‍താര നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തെ ഒരു പ്രമുഖ സംവിധായകന് ഈ പ്രൊജക്ടിന്റെ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണത്രെ. പ്രഭുദേവയോട് നയന്‍താരയ്ക്ക് ഇതിലും മെച്ചമായി പ്രതികാരം ചെയ്യാന്‍ കഴിയില്ലെന്നാണ് തമിഴ് സിനിമാലോകത്തെ ചിലരും അഭിപ്രായപ്പെടുന്നത്.
നയന്‍സിനൊപ്പം അഭിനയിക്കാന്‍ തനിക്ക് മടിയൊന്നുമില്ലെന്ന് അടുത്തിടെ ചിമ്പു അഭിപ്രായപ്പെട്ടിരുന്നു. നയന്‍താരയും ചിലമ്പരശനും ഒന്നിക്കുന്ന സിനിമ വമ്പന്‍ ഹിറ്റാകുമെന്നാണ് സിനിമാപണ്ഡിറ്റുകള്‍ പ്രവചിക്കുന്നത്. പ്രഭുദേവയുമായി അടുക്കുന്നതിന് മുമ്പ് ചിമ്പുവിന്റെ പ്രണയിനിയായിരുന്നു നയന്‍താര. ആ പ്രണയം തകര്‍ന്നതോടെയാണ് നയന്‍സ് പ്രഭുവിന്റെ ഹൃദയത്തില്‍ ഇടം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല