അടുത്തിടെ ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ഇന്ത്യക്കാരെ ആക്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി ജെറമി ബ്രൌണ്‍ വ്യക്തമാക്കി.
ലണ്ടനില്‍ ഇന്ത്യക്കാര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ പെരുകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യക്കാരും ഒത്തൊരുമയോടെ കഴിയുന്ന സുരക്ഷിത രാജ്യമായിരുന്നു ബ്രിട്ടന്. അവിടെ വംശീയ ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്കി. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം.
എന്തായാലും ഇതോടു കൂടി ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ള വകയുണ്ട്. നിലവില്‍ ഇന്ത്യന്‍ യുവാക്കളാണ് യുകെയില്‍ പ്രധാനമായും ആക്രമിക്കപ്പെടുന്നത്. അടുത്തിടെ ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യമാക്കി മോഷണങ്ങളും അരങ്ങേറുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല