1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2012

സക്കറിയ പുത്തന്‍കളം

ബര്‍മിംഗ്ഹാം: സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ബിനോയി കരിമരുതിങ്കല്‍, ഫാ.ജോമോന്‍ തൊമ്മാന എന്നിവരുടെ നേതൃത്വത്തില്‍ അവിവാഹിതരായ പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി ധ്യാനം നടത്തുന്നു. ദൈവത്തിന്റെ സാക്ഷികള്‍ എന്നര്‍ത്ഥമുള്ള ‘മാര്‍ത്യൂസ്‌’ എന്ന പേരിട്ടിരിക്കുന്ന യുവജനധ്യാനം മെയ്‌ 25 മുതല്‍ 27 വരെ വെയില്‍സിലെ സിഫിയിലെ പാര്‍ക്കിലാണ്.

യുകെയിലെങ്ങും ആത്മീയ സ്പന്ദനങ്ങള്‍ക്ക് തുടക്കം കുറിച്ച് നവീകരണത്തിലേക്ക് കുടുംബങ്ങളെ നയിക്കുന്ന ഫാ.സോജി ഓലിക്കല്‍, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ വൈദികര്‍ക്കും അല്മായര്‍ക്കുമുള്ള ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.ബിനോയി കരിമരുതിങ്കല്‍, യൂറോപ്പിന്റെ അപ്പസ്തലനാകുമെന്ന് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ പ്രവചിച്ച ഫാ.ജോമോന്‍ തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കുന്ന യുവജനധ്യാനം പരിശുദ്ധാഭിഷേകത്താല്‍ ദൈവരാജ്യത്തിന്റെ ഭടന്മാരെ രൂപീകരിക്കുന്നതിനും ആധ്യാത്മികതയില്‍ നിലനില്‍ക്കുന്ന നവ തലമുറയെ സൃഷ്ടിക്കാന്‍ ഉപകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്-യൂജിന്‍: 07852830095; ലിനോ: 07713134304; ജാക്സണ്‍: 07889756688; അനു: 07578530381; ഡേവിഡ്: 0753190275

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.