മഡഗാസ്കര്‍ ദ്വീപില്‍ നിന്നു കണ്ടെത്തിയ ഒരു ഓന്തിന്‍റെ വലുപ്പം ഈച്ചയോളം. സാന്‍ഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു ഭൂമിയിലെ ഏറ്റവും ചെറിയ ഓന്താണിതെന്നത്. ഓന്ത് എന്ന വാക്കിനു പകരം മിനി-മെലിയോണ്‍ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. ചൂണ്ടു വിരലിലെ നഖത്തോളം വലുപ്പമില്ലാത്ത ഓന്തിനെ കണ്ടെത്തുന്നത് ഇതാദ്യം.
ഈച്ചയ്ക്ക് ഇരയാകാന്‍ വലുപ്പമുള്ള ഓന്തിന്‍റെ ആകെ നീളം മൂന്നു സെന്‍റിമീറ്റര്‍. ഇത്രയും വലുപ്പമുള്ള നാല് ഇനങ്ങളില്‍പ്പെട്ട ഓന്തുകളെ മഡഗാസ്കറില്‍ ഗവേഷകര്‍ കണ്ടെത്തി. ബ്രൂക്സിയ മൈക്ര എന്നാണ് ഇവയുടെ ശാസ്ത്രനാമം. നിറം മാറുന്ന ഓന്തുകളുടെ പൂര്‍വികര്‍ മഡഗാസ്കറില്‍ നിന്നായിരിക്കാം ഉത്ഭവിച്ചതെന്നു പറയുന്നു ഗവേഷക സംഘത്തിന്‍റെ മേധാവി ടെഡ് ടൗണ്‍സെന്‍റ്. ആദ്യകാലത്തെ ഓന്തുകള്‍ക്ക് ഇപ്പോള്‍ കണ്ടെത്തിയ ചെറിയ ഓന്തിന്‍റെ വലുപ്പമായിരിക്കാം എന്നാണ് അവരുടെ നിഗമനം.
മഡഗാസ്കറിന്‍റെ തീരപ്രദേശത്ത് ഇത്തരത്തിലുള്ള ചെറിയ ജീവികള്‍ ഇനിയുമുണ്ട്. അവയെക്കുറിച്ചുള്ള ഗവേഷണം തുടരുന്നതിനിടെയാണ് ചെറിയ ഓന്ത് ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോള്‍ കാണുന്ന എല്ലാത്തരം ഓന്തുകളുടേയും പൂര്‍വികര്‍ ഇത്രയും ചെറിയവയാകാം. മറ്റേതെങ്കിലും ജീവികളുടെ ഇത്രയും ചെറിയ രൂപങ്ങളുണ്ടോ എന്നതിനെക്കുറിച്ച് ഗവേഷണം തുടരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല