ഇത് വരെയും ബ്രിട്ടണില്‍ വിദ്യാഭ്യാസ വായ്പ നേരത്തെ തിരിച്ചടക്കുന്നത് പിഴ വരുത്തി വയ്ക്കുന്ന കുറ്റമായിരുന്നു. വ്യവസായ സെക്രട്ടറിയായ വിന്‍സ് കേബിള്‍ ആണ് മുന്‍പ് ഈ ബില്‍ കൊണ്ട് വന്നത്. ഇതനുസരിച്ച് യൂണിവേര്സിറ്റി വിടുന്നതിനുള്ള മുപ്പതു വര്‍ഷത്തെ കാലയളവിനുള്ളില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുകയാണെങ്കില്‍ പിഴ ചുമത്തിയിരുന്നു. ഇത് കാരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ കഷ്ടപ്പെടുന്നു എന്ന റിപ്പോര്ട്ടിന്മേല് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇപ്പോള്‍ ഈ പിഴ ഒഴിവാക്കികൊണ്ടുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ്. ഇതിനായി പ്രൊ:ലെസ്എബ്ടന് സര്‍ക്കാര്‍ പ്രതിനിധിയായി യൂണിവേഴ്സിറ്റിയില്‍ സ്ഥാനമേറ്റിട്ടുണ്ട്.
സര്‍ക്കാര്‍ ഈ കാര്യത്തില്‍ അമിതമായ താല്പര്യം കാണിക്കുന്നുണ്ട് എന്നും ഈ നടപടി ആയിരക്കണക്കിന് കുടുംബങ്ങളെ അനുകൂലമായി ബാധിക്കും എന്നും അനുബന്ധ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ സെപ്റ്റംബര്‍ മുതല്‍ വര്‍ഷം 9000പൌണ്ട് വിദ്യാര്‍ഥികള്‍ക്ക് യൂണിവേര്സിറ്റിയില് അടക്കെണ്ടാതായി വരും. ഇതിനായി 16000 പൌണ്ട് വരെ ലോണ്‍ ലഭിക്കും. ഇതില്‍ ടൂഷ്യന് ഫീസ്, മറ്റു ചിലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്നീട് വരുമാനം വര്‍ഷം 21000 ആയാല്‍ മാത്രം വരുമാനത്തില്‍ ഒന്‍പതു ശതമാനം തിരിച്ചടവിലേക്ക് പോകുന്നു. വരുമാനത്തിലെ വര്‍ദ്ധനവ് അനുസരിച്ചാണ് പലിശ നിശ്ചയിക്കുന്നത്. 41000 പൌണ്ട് വാര്‍ഷികവരുമാനം ഉള്ളവന് മൂന്നു ശതമാനം വരെ അധികം തിരിച്ചടക്കെണ്ടാതായി വരും.
ഈ വ്യവസ്ഥ ജോലി ലഭിക്കുന്നവരെ പൂര്‍ണമായും പിന്താങ്ങുന്നതാണ്. എന്നാല്‍ സമ്പന്നരായ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലേക്കൂട്ടി ആക്കുന്നതിനാല്‍ അഞ്ചു ശതമാനം എങ്കിലും പിഴ അധികം അടക്കേണ്ടതായി വന്നിരുന്നു. മുന്‍പ് 40,000 പൌണ്ടിന്റെ ലോണ്‍ തിരിച്ചടക്കുകയാണെങ്കില്‍ ഇത് വഴി രണ്ടായിരം അധിക പിഴ ചുമത്തപ്പെടുമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഏകദേശം 225,000 പേരെങ്കിലും കാലാവധി തീരുന്നതിന് മുന്‍പ് വിദ്യാഭ്യാസ വായ്പ അടച്ചിട്ടുണ്ട്.
പല മികച്ച വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയും തിരിച്ചടവ് ഉറപ്പു കൊടുത്തിരിക്കുന്നത് അവരുടെ കമ്പനി മാനെജ്മെന്റാണ്. എന്നാല്‍ ചിലപ്പോഴൊക്കെ പലര്‍ക്കും ഈ പിഴ അടക്കുന്നതിനായി കടം വാങ്ങേണ്ടതായി വരുന്നു എന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. പിഴ ഒഴിവാക്കിയതിനാല്‍ സാമ്പത്തിക മാന്ദ്യം മൂലം വിഷമിക്കുന്ന സര്‍ക്കാരിന് ഒരു പരിധി വരെ ഉദ്യോഗാര്‍ഥികളുടെ പെട്ടെന്നുള്ള തിരിച്ചടവ് രക്ഷയാകും. ബ്രിട്ടനിലെ യൂണിവേര്സിറ്റികള് ലോകത്തില്‍ തന്നെ പേര് കേട്ട യൂണിവേര്‍സിറ്റികളാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ നയം ഇവിടേയ്ക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കും എന്നതില്‍ സംശയം വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല