1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2012

അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത ബ്രിട്ടീഷ്‌ ജനത ജോലി ലഭിക്കാത്തതിന് കുടിയേറ്റക്കാരില്‍ കുറ്റം ആരോപിക്കുന്നത് ഇത് ആദ്യമായൊന്നുമല്ല. അവര്‍ക്ക് നിരത്താന്‍ കണക്കുകള്‍ ധാരാളമാണ് എന്നിട്ടും ബഹുരാഷ്ട്ര കമ്പനികള്‍ ഇപ്പോഴും ജോലിക്കായി കുടിയേറ്റക്കാരെ ആശ്രയിക്കുന്ന ഒരൊറ്റ കാരണം മതി ഈ കണക്കുകള്‍ മുഴുവന്‍ കാറ്റില്‍ പറത്താന്‍. ഒരു ദിവസം ഏകദേശം 580 കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്നതിന് ബ്രിട്ടന് സാധിക്കുന്നുണ്ട്. എന്നാല്‍ ബ്രിട്ടിഷ്കാരുടെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ് എന്ന പേര് പറഞ്ഞു സര്‍ക്കാര്‍ സഹായധനം നല്‍കി സംരക്ഷിക്കുകയാണ് ഈ യുവത്വത്തെ.

ജോലി ലഭിക്കാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിലാണ് ഇപ്പോള്‍ പല ബ്രിട്ടിഷ് ജനങ്ങളുടെയും കണ്ണ്. ജോലി ചെയ്യാന്‍ കുടിയേറ്റക്കാരും വെറുതെയിരുന്നു സഹായധനം കൈപറ്റാന്‍ ബ്രിട്ടീഷ്‌ ജനതയും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്നിട്ടും ആരോപണങ്ങള്‍ എല്ലാം കുടിയേറ്റക്കാരുടെ അമിത സാന്നിദ്ധ്യം മൂലമാണ് ഇവിടുത്തെ തൊഴിലില്ലായ്മ എന്ന രീതിയിലാണ്. കുടിയേറ്റക്കാര്‍ക്ക് മാത്രമേ ജോലി നല്‍കൂ എന്ന് ഒരു ബഹുരാഷ്ട്ര കമ്പനിയും പറഞ്ഞിട്ടുമില്ല. എന്നിട്ടും ഇവിടെ തൊഴിലില്ലായ്മ നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ഇന്ന് ഏകദേശം ഒരു മില്ല്യന്‍ സ്ത്രീകള്‍ ബ്രിട്ടണില്‍ തൊഴില്‍രഹിതരാണ്.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 91000 കൂടുതല്‍. ദിവസവും 530ബ്രിട്ടന്‍ പൌരന്മാര്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. കുടിയേറ്റക്കാരുടെ കുറ്റവും കുറവും കണ്ടെത്തുന്ന സമയത്ത് എന്ത് കൊണ്ടാണ് ഇത്രയും ബ്രിട്ടിഷ്കാര്‍ക്ക് ദിനവും ജോലി നഷ്ട്ടമാകുന്നത് എന്ന കാരണം കണ്ടെത്തിയാല്‍ തന്നെ കാര്യങ്ങളുടെ നിജസ്ഥിതി സര്‍ക്കാരിന് മനസിലാകും. 1995നു ശേഷം ഏറ്റവും മോശമായ തൊഴില്‍രഹിത നിരക്കാണ് ഇപ്പോഴത്തെ 8.4 ശതമാനം. വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഈ നിരക്ക് ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നത്. 26,000 പേര്‍ ഇവിടെ തൊഴില്‍രഹിതരാണ്.

സാമ്പത്തികമാന്ദ്യം വന്നതിനു ശേഷമുള്ള ഏറ്റവും മോശപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നവ. സ്ത്രീകളുടെ തൊഴിലിലും വന്‍ ഇടിച്ചിലാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും കുടിയേറ്റക്കാരെ ബാധിക്കുന്നില്ല എന്നതില്‍ അത്ഭുതം ഒന്നുമില്ല. ജോലി ചെയ്യുവാനുള്ള സന്നദ്ധത, മികച്ച വിദ്യാഭ്യാസ യോഗ്യത എന്നിവ ഇവരെ തിരഞ്ഞെടുക്കുന്നതില്‍ മറ്റു കമ്പനികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ജോലി ലഭിക്കാത്ത ബ്രിട്ടീഷ്‌ ജനത ഇപ്പോള്‍ പാര്‍ട്ട് ടൈം ജോലികളില്‍ സംതൃപ്തി അടയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.