സാമ്പത്തിക മാന്ദ്യം ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതം തകിടം മറിക്കുന്നു. ഇതുമൂലം കഴിഞ്ഞ മാസം മുതല്‍ വീടുകള്‍ വാടകക്ക് കൊടുക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു. സാമ്പത്തിക പ്രശ്നങ്ങളാല്‍ വിഷമിക്കുന്ന കുടുംബങ്ങളാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്നു വരുന്ന ചിലവുകള്‍ കുടുംബബാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ് സമയത്തെ അമിത ചിലവുകള്‍ മറികടക്കുവാനും കൃത്യമായി അടക്കുന്നതിനും മറ്റു വഴികള്‍ ഇല്ലാതായതിനെത്തുടര്‍ന്നാണ് ഈ വിപണിയിലെ സാധ്യതകള്‍ കുടുംബങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്നത് വരുമാനം വര്‍ദ്ധിപ്പിക്കും.
സ്പെയരര്‍ റൂം ഡോട്ട് കോ.ഡോട്ട് യുകെ എന്ന വെബ്സൈറ്റ് പറയുന്നത് ഏകദേശം ആറായിരം പുതിയ റൂമുകള്‍ ഉടമസ്ഥര്‍ വാടകക്കായി നല്‍കുന്നതിന് സമ്മതിച്ചിട്ടുണ്ട്. ഡിസംബര്‍ മാസത്തേക്കാള്‍ 83% അധികമാണ് ഇപ്പോഴത്തെ ഈ കണക്കുകള്‍. ജനുവരിയെക്കാള്‍ 22% അധികവും. പുതിയ വാടക മുറികളുടെ കുത്തൊഴുക്ക് ഏറ്റവും കൂടുതല്‍ കണ്ട മാസമായിരുന്നു ജനുവരി. കഴിഞ്ഞ വര്ഷത്തെ മികച്ച മാസമായ ആഗസ്തിനേക്കാള്‍ പതിനഞ്ചു ശതമാനം കൂടുതല്‍ ആയിരുന്നു നിലവില്‍ വന്ന പുതിയ വാടക മുറികളുടെ എണ്ണം. മാസം ശരാശരി 398 പൌണ്ട് വാടകയായി ബ്രിട്ടണില്‍ ലഭിക്കും. ലണ്ടനില്‍ പക്ഷെ മാസവാടക അധികമാണ് 677 പൌണ്ടാണ് ഇവിടെ ലഭിക്കുന്നത്.
മുറികള്‍ വാടകക്ക് കൊടുക്കുന്നതിനായി പ്രത്യേകിച്ച് നികുതി അടക്കെണ്ടതില്ല എന്ന കാര്യവും ഇതിനായി കുടുംബങ്ങളെ പ്രേരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലകൊള്ളുന്ന ഈ അവസരത്തില്‍ ഇത് പോലുള്ള സൈഡ് ബിസിനസുകള്‍ പലര്‍ക്കും ആശ്വാസമാണ്. വര്ഷം തോറും വാടകക്കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന ഈ വിപണിയെ കാര്യമായി സ്വാധീനിക്കുണ്ട്. 2007നേക്കാള്‍ 120 ശതമാനം അധികമാണ് ഇപ്പോള്‍ ബ്രിട്ടനിലെ വാടകക്കാരുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനാലു ശതമാനത്തോളം കൂടുതലാണ് ഈ വര്‍ഷത്തെ ഇവരുടെ സംഖ്യ. അതിനാല്‍ തന്നെ ഈ മുറികള്‍ വാടകക്ക് പോകുക തന്നെ ചെയ്യും എണ്ണത്തില്‍ യാതൊരു സംശയവും വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല