പൊണ്ണത്തടിയന്മാര്ക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ കാണുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ മാത്രമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പൊണ്ണത്തടിയന്മാരെ കാത്ത് അത്ഭുതപ്പെടുത്തുന്ന രോഗങ്ങളാണുള്ളത്. വണ്ണം കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. അവയില്‍ ചിലത് താഴെ പറയുന്നുണ്ട്.
കാഴ്ച കുറയും
പൊണ്ണത്തടിയനായാല് കാഴ്ച കുറയും. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടെങ്കിലും സാരമില്ല സംഗതി സത്യമാണ്. റോയല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബ്ലൈന്‍ഡാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അമിതമായ ഭാരമുണ്ടെങ്കില്‍ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത നാലിലൊന്നായി കൂടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗ്ലോക്കോമ പോലുള്ള അസുഖങ്ങള്‍ക്കാണ് സാധ്യത കൂടുതല്‍. ഇപ്പോള്‍ ബ്രിട്ടണിലെ കുട്ടികള്‍ക്ക് അമിതമായ തടിയുണ്ടെന്ന പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ പൊണ്ണതടിയന്മാരുടെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന പഠനത്തിന് പ്രാധാന്യം ലഭിക്കുന്നത്.
ഉറക്കം പ്രശ്നമാകും
പൊണ്ണത്തടിയന്മാരുടെ ഉറക്കം വല്ലാത്ത പ്രശ്നംതന്നെയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. എന്‍എച്ച്എസ് ഡോക്ടര്‍മാരാണ് തടിയന്മാരുടെ ഉറക്കം പ്രശ്നമാകുമെന്ന് വെളിപ്പെടുത്തിയത്. പൊണ്ണത്തടിയും ഉറക്കമില്ലായ്മയും കൂടിയാകുമ്പോള്‍ കരളിന് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
വന്ധ്യത
പൊണ്ണത്തടിയന്മാരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് വന്ധ്യത പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിലാണ് ഇതിന് സാധ്യത. അതുകൊണ്ടുതന്നെ തടികൂടാതെ സൂക്ഷിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.
മോശം തൊലി, മുടി, നഖം
പൊണ്ണത്തടിയന്മാരുടെ തൊലിയും മുടിയും നഖവുമെല്ലാം വളരെ മോശമായിരിക്കും. പൊണ്ണത്തടിയന്മാരുടെയും പൊണ്ണത്തടിച്ചികളുടെയും തൊലി ചുക്കുച്ചുളുങ്ങിയിരിക്കും. നഖം വല്ലാതെ വിളറിയിരിക്കും. മുടിയുടെ കാര്യവും വ്യത്യസ്ഥമല്ല. കൊഴിയുന്ന പ്രശ്നം മാത്രമല്ല ഉള്ളത്. മുടി കൊഴിയാനുള്ള സാധ്യതയെക്കുറിച്ചും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.
വിഷാദരോഗം
വിഷാദരോഗം ഒരു ഫാഷനൊന്നുമല്ല. ഒരു പ്രശ്നംതന്നെയാണ്. പൊണ്ണത്തടിയന്മാര്ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വിഷാദരോഗത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളും പൊണ്ണത്തടിയിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഓര്‍മ്മ നഷ്ടപ്പെടും, രതിജീവിതം ഇല്ലാതാകും
ഓര്‍മ്മ നഷ്ടപ്പെടുക, രതിജീവിതം നഷ്ടപ്പെടുക തുടങ്ങിയ കാര്യങ്ങളും ഇതിന്റെ കൂട്ടത്തിലുള്ളതാണ്. നിങ്ങളുടെ രതിജീവിതം ഒരിക്കലും പൊണ്ണത്തടിക്കുശേഷം നേരെയാകില്ല. അതിന്റെ മുമ്പുള്ള രതിജീവിതവും അതിനുശേഷമുള്ള രതിജീവിതവും തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരിക്കും. സ്വിഡീഷ് മാഗസിനിലാണ് ഓര്‍മ്മ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് എഴുതിയത്. നിങ്ങള്‍ക്ക് ഒരിക്കലും പഴയ ഓര്‍മ്മ തിരിച്ചുകിട്ടില്ലെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് എണ്‍പത് ശതമാനം കൂടുതലാണ് പൊണ്ണത്തടിയന്മാര്ക്ക് ഓര്‍മ്മ നഷ്ടപ്പെടാനുള്ള സാധ്യത എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല