1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

സീറോമലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപതയിലെ മാസ് സെന്ററുകളില്‍ ഒന്നായ സെഡ്‌ജ്ലി സെന്റ്‌ ചാഡ്സ് ആന്‍ഡ്‌ ഓള്‍ സെയിന്റ്സ് കാത്തലിക്‌ ചര്‍ച്ചില്‍ വലിയ നോയമ്പിനോട്‌ അനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 2,3,4 തീയതികളില്‍ നടക്കും.ഫാദര്‍ സോജി ഓലിക്കല്‍,ഫാദര്‍ കുര്യാക്കോസ് പുന്നോലില്‍ എന്നിവര്‍ ധ്യാനം നയിക്കും.

മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുമണി വരെയും മൂന്നാം തീയതി ശനിയാഴ്ച പതിനൊന്നു മുതല്‍ ഏഴു മണി വരെയും ഞായറാഴ്ച പന്ത്രണ്ടു മുതല്‍ ഏഴു മണി വരെയുമാണ് ധ്യാന സമയം.വലിയ നൊയമ്പിന്റെ പാവനമായ നാളുകളില്‍ ധ്യാനത്തില്‍ സംബന്ധിച്ച് അനുതാപ വഴിയിലൂടെ ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോമി – 07912 62 62 18

ജോയ്‌ -07588 66 44 78

അജോ – 0777238 5677

Address of the Church

St Chad & All Saints R C Church
2 Catholic Lane Dudley, DY3 3UE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.