മോഹന്‍ലാലിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത് വെറും വാക്കല്ല. പത്‌മശ്രീ ഭരത് സരോജ്‌കുമാര്‍ എന്ന ചിത്രത്തിലൂടെ ലാല്‍ സാറിനെ അപമാനിച്ച ശ്രീനിവാസനെ കളിയാക്കാന്‍ സന്തോഷ് പണ്ഡിറ്റിനെവെച്ച് സിനിമ ചെയ്യുമെന്നായിരുന്നു ആന്റണി പറഞ്ഞിരുന്നത്. അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞാതാണെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ സംഗതി സത്യമാകുന്നു. ശ്രീനിവാസ് പണ്ഡിറ്റ് എന്ന പേരില്‍ സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന പുതിയ ചിത്രത്തിന് സാമ്പത്തികസഹായം ചെയ്യുന്നത് ആന്റണി പെരുമ്പാവൂരാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ശ്രീനിവാസനെയും മകന്‍ വിനീത് ശ്രീനിവാസനെയും കണക്കിന് കളിയാക്കുന്ന രംഗങ്ങളുണ്ടത്രെ. ചിത്രത്തില്‍ ശ്രീനിവാസനായും മകനായും അഭിനയിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെ.
നേരത്തെ ആരംഭിച്ച സൂപ്പര്‍ സ്‌റ്റാര്‍ പണ്ഡിറ്റ് എന്ന ചിത്രം ഇടയ്‌ക്ക് നിര്‍ത്തിവെച്ചാണ് ശ്രീനിവാസ് പണ്ഡിറ്റ് എന്ന ചിത്രം സന്തോഷ് പണ്ഡിറ്റ് ആരംഭിക്കുന്നത്. ശ്രീനിവാസന് വ്യക്‌തിജീവിതത്തിലും സിനിമാജീവിതത്തിലും പിണഞ്ഞ അബദ്ധങ്ങള്‍ കോര്‍ത്തിണക്കിയാണ് തിരക്കഥ രൂപപ്പെടുത്തുന്നത്. ഈ ചിത്രത്തിനൊപ്പം പണ്ഡിറ്റിന്റെ മറ്റ് ചിത്രങ്ങളും തിയറ്ററിലെത്തിക്കാമെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ വാഗ്‌ദാനം. കാര്യങ്ങള്‍ ഇത്രയൊക്കെ ആയെങ്കിലും ശ്രീനിവാസന്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല