ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലിഷ് ക്ലബ്ബ് ആഴ്സനലിന് നാണം കെട്ട തോല്‍വി. പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലന്‍റെ തട്ടകത്തില്‍ ഏകപക്ഷീയമായ നാല് ഗോള്‍ തോല്‍വി വഴങ്ങുകായായിരുന്നു ഗണ്ണേഴ്സ്. ബ്രസീലിയന്‍ താരം റൊബീഞ്ഞോയുടെ രണ്ട് ഗോളുകളും കെവിന്‍ പ്രിന്‍സ് ബോട്ടങ്, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്നിവരുടെ ഓരോ ഗോളുകളും ആഴ്സനലിന്‍റെ കഥ കഴിഞ്ഞു.
സാന്‍ സിറോയിലെ പോരാട്ടത്തില്‍ 15ാം മിനിറ്റിലെ കെവിന്‍ മിലനെ മുന്നിലെത്തിച്ചു. പിന്നീടൊരിക്കല്‍പ്പോലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല അവര്‍ക്ക്. അന്‍റോണിയൊ നെസെറിനോയുടെ ചിപ് നെഞ്ചുകൊണ്ട് തടുത്ത് നിയന്ത്രിച്ച് ഡിപ്പിങ് ഷോട്ടിലൂടെ ഗണ്ണേഴ്സ് ഗോളിയെ കീഴടക്കി കെവിന്‍.
ഹാഫ് ടൈം അവസാനിക്കാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ ഇബ്രാഹിമോവിച്ച് ഒരുക്കിക്കൊടുത്ത അവസരത്തില്‍ റൊബീഞ്ഞോ വഴി മിലന്‍റെ രണ്ടാം ഗോള്‍. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ ഇതേ സഖ്യത്തിന്‍റെ മുന്നേറ്റത്തിനൊടുവില്‍ റൊബീഞ്ഞോയിലൂടെ തന്നെ മൂന്നാം ഗോളും.
79ാം മിനിറ്റിലായിരുന്നു ഇറ്റാലിയന്‍ ടീമിന്‍റെ നാലാം ഗോള്‍. തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി കടുകിടെ തെറ്റാതെ ഇബ്രാഹിമോവിച്ച് വലയിലെത്തിച്ചു. 12ാം മിനിറ്റില്‍ ക്ലാരന്‍സ് ഡീഡോര്‍ഫ് പരുക്കേറ്റ് പുറത്തായതും പകരക്കാരനായി ഉര്‍ബി എമാനുവെല്‍സണെ ഇറക്കേണ്ടി വന്നതുമൊന്നും ബാധിക്കാത്ത പ്രകടനമായിരുന്നു മിലന്‍ പുറത്തെടുത്തത്.
റൊബീഞ്ഞോ- കെവിന്‍- ഇബ്രാഹിമോവിച്ച് തുടങ്ങിയ താരങ്ങളുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ പരുങ്ങുകയായിരുന്നു ആഴ്സനല്‍. 66ാം മിനിറ്റ് വരെ കാത്ത ശേഷമാണ് അവര്‍ക്ക് ഗോള്‍ ലക്ഷ്യമാക്കി ഒരു ഷോട്ട് തൊടുക്കാനായത് തന്നെ. റോബിന്‍ വാന്‍ പേഴ്സിയുടെ ഷോട്ട് ക്രിസ്റ്റ്യന്‍ അബിയാട്ടി ഗംഭീര നീക്കത്തില്‍ തടുത്തിട്ടു. ഉഴുത നിലത്തിന് സമാനമായി തീര്‍ന്ന ഗ്രൗണ്ടും ഇരുടീമുകളുടെയും മുന്നേറ്റത്തെ ബാധിച്ചു.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചു ഗീസ് ക്ലബ്ബ് ബെന്‍ഫിക്ക യെ റ ഷ്യന്‍ ക്ലബ്ബ് സെനിത്ത് സ്വന്തം ഗ്രൗണ്ടില്‍ 3-2ന് കീഴടക്കി. റോ മന്‍ ഷിറോകോവ് സെനി ത്തിനാ യി രണ്ട് ഗോളുകള്‍ വലയിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല