ബര്‍മിംഗ്ഹാം: സീറോ മലബാര്‍ സഭ ആരാധനാക്രമ പ്രകാരം വാലിയനോമ്പ് ആരംഭ തിരുക്കര്‍മ്മമായ വിഭൂതി തിരുന്നാള്‍ തിങ്കളാഴ്ച്ച വൈകുന്നേരം ആറിന് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കും. അനുതാപതിന്റെയും പശ്ചാത്താപത്തിന്റെയും ദിനങ്ങളിലൂടെ ക്രിസ്തുവിന്റെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുന്നതിന് മുന്നോടിയായ പീഡനാനുഭവത്തിന്റെ സ്മരണയും പുതുക്കുന്ന വലിയ നോമ്പിലെ ആദ്യ തിരുന്നാളാണ് വിഭൂതി.
കുരിശാകൃതിയില്‍ ചാരംപൂശി അനുതാപ ശ്രുശ്രൂഷയിലൂടെ യേശുവുമായി ഐക്യപ്പെടുന്നതിന് ഉപകരിക്കുന്നതാണ് വിഭോതി തിരുന്നാള്‍. ബാള്‍സാല്‍ കോണ്‍വെന്‍റിലെ ബ്ലസ്റ്റ് റോബര്‍ട്ട് ചര്‍ച്ചിലാണ് വിഭൂതി തിരുന്നാള്‍. വൈകുന്നേരം ആറിന് തിരുക്കര്‍മ്മങ്ങള്‍ ആരഭിക്കുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല