സന്തോഷമായി ജീവിക്കുവാന്‍ പണം ആവശ്യമില്ലെന്ന് പറയുന്നവര്‍ പലരും കാണും പക്ഷെ അങ്ങിനെ ജീവിച്ചു കാണിച്ചു കൊടുക്കുന്നവര്‍ കുറവാണ്. പണത്തിനു വേണ്ടിത്തന്നെയാണ് ഇന്ന് മനുഷ്യര്‍ ജീവിക്കുന്നതിനു തന്നെ. പക്ഷെ ഇവര്‍ക്കിടയില്‍ വ്യത്യസ്തനായി ഒരാള്‍ ജീവിച്ചിരുന്നു. തന്റെ ധനം മുഴുവനായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമീപത്തുള്ള പള്ളിയില്‍ ഏല്‍പ്പിച്ചാണ് ആരോരുമറിയാതെ ഇദ്ദേഹം ചെറ്റകുടിലിലും കാരവാനിലുമായി ജീവിച്ചത്. മൌറിസ് ജോണ്‍ യങ്ങ് അന്ന വൃദ്ധനാണ് പൈതൃകമായി ലഭിച്ച 60000 പൌണ്ട് തൊട്ടരികിലെ പള്ളിയില്‍ ഏല്പിച്ചു ലളിത ജീവിതം നയിച്ചിരുന്നത്.
തന്റെ 81ആം വയസില്‍ കറന്റ് പോസ്റ്റില്‍ കാര്‍ ഇടിച്ചു ഇദ്ദേഹം മരണപ്പെട്ടിരുന്നു. ഏകനായി ഷെഡിലും കാരവാനിലുമായി ജീവിതം തള്ളിനീക്കുകയായിരുന്നു ഈ വൃദ്ധന്. ഹെതര്ലെ പാരിഷ് ചര്‍ച്ചിനാണ് ഇദ്ദേഹം തന്റെ പാരമ്പര്യ സ്വത്ത് കൈമാറിയത്. ഹാതര്ലെയിലേക്ക് 1947 ലാണ് ഇദ്ദേഹം താമസം മാറി വന്നതും ഹാതര്ലെ മാര്‍ക്കറ്റില്‍ ജോലി എടുത്തു തുടങ്ങിയതും. അവിടുത്തെ റവ.ഫാ.റുത്ത് ഹാന്സ്ഫോഡിനു അടക്കം ഇദ്ദേഹം ഒരു അത്ഭുതമാണ്. പലര്‍ക്കും അറിയുമായിരുന്നില്ല അയാളുടെ കയ്യില്‍ ഇത്രയും പണം ഉണ്ടായിരുന്നു എന്ന്.
ഹെതര്ലെ കൌണ്‍സിലറും പഴയ കൂട്ടുകാരനുമായ ഡെന്നിസ് ബാറ്റര്‍ ആണ് ജൂലൈ 2010 നു മരണപ്പെട്ട മൌറിസിന്റെ ഈ വില്പത്രം പുറത്തുവിട്ടത്. വില്പത്രപ്രകാരം അദ്ദേഹത്തിന്റെ ധനമെല്ലാം പള്ളിക്കാണ് ലഭിക്കുക. അധികം സുഹൃത്തുക്കളില്ലാത്ത അദ്ദേഹവുമായി വളരെനല്ല ബന്ധമായിരുന്നു എന്ന് ബാറ്റര്‍ വെളിപ്പെടുത്തി. കാടിനടുത്തു ഒരു കുടിലിലും കാരവാനിലുമായി ജീവിച്ച അദ്ദേഹത്തിന് ഒരു പക്ഷെ ഒരു വീട്ടില്‍ താമസിക്കുക എന്നത് ചിന്തിക്കുവാന്‍ പോലും കഴിഞ്ഞിരിക്കില്ല.
അത്രയും സ്വാതന്ത്രവും ദയവും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്നും ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു. പത്തു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനത്തിനായി പണം ശേഖരിക്കുകയായിരുന്ന പള്ളിക്ക് ഈ തുക ഒരാശ്വാസമാകും. കരുതിയതിലും പെട്ടെന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു ജോണിന്റെ സംഭാവന സഹായിച്ചു എന്ന് റൂത്ത് അഭിപ്രായപ്പെട്ടു. എന്തായാലും വിശ്വാസവും കാരുണ്യവും സഹജീവി സ്നേഹവും വാക്കുകളില്‍ മാത്രം ഒതുക്കുന്നവര്‍ മാതൃകയാക്കേണ്ട ജീവിതം തന്നെയാണ് ഈ വൃദ്ധന്റേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല