1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

പ്രസവം കഴിഞ്ഞു പന്ത്രണ്ടു മണിക്കൂറിനു ശേഷം ജീവന്‍ വെടിഞ്ഞ അമ്മയുടെ പേരില്‍ നഷ്ടപരിഹാരത്തിനായി കോടതി വിധിയായി. ആശുപത്രി അധികൃതര്‍ ആറക്കമുള്ള ഒരു സംഖ്യയാണ് നഷ്ടപരിഹാരമായി നല്‍കുക. മകന്‍ ജനിച്ച സന്തോഷം മുഖത്ത് നിന്ന് മായുന്നതിനു മുന്‍പാണ് ലോറന്‍ (26)ഭൂമിയില്‍ നിന്നും മാഞ്ഞു പോയത്. ഭാര്യയുടെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ കാട്ടിയ അശ്രദ്ധയാണ് തന്റെ കുഞ്ഞിന്റെ അമ്മയുടെ മരണത്തിന് കാരണം എന്ന് ലോറയുടെ ഭര്‍ത്താവ് മെര്‍ലിന്‍ അറിയിച്ചു.

ഇനി മകനായ ചാര്‍ളിയെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുവാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. തന്റെ ഭാര്യയായിരുന്നു തന്റെ ഉറ്റ ചങ്ങാതിയും വഴികാട്ടിയും. അവളുടെ ദുര്യോഗം ഏറെ വേദനിപ്പിക്കുന്നതാണ്. എങ്കിലും എത്ര കഷ്ടപെട്ടിട്ടാണെങ്കിലും തന്റെ മകനെ നല്ല രീതിയില്‍ താന്‍ വളര്‍ത്തും എന്ന് ഈ അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞു. ഇത് പണത്തിനു വേണ്ടിയല്ല ചെയ്തത് എന്നും ഹോസ്പിറ്റല്‍ അധികൃതര്‍ ചെയ്ത തെറ്റ് സ്വയം തിരിച്ചറിയുന്നതിനാണ് ഇത് എന്നും മെര്‍ലിന്‍ അറിയിച്ചു.

ഡാരെന്റ്റ്‌ വാലി ഹോസ്പിറ്റല്‍ ആണ് ഈ പ്രശ്നങ്ങള്‍ക്ക് പിറകില്‍. അധികൃതരുടെ അനാസ്ഥയാണ് മരണകാരണം എന്ന തെളിവ്‌ എന്‍.എച്ച്.എസ്.നു ലഭിച്ചിരുന്നു. സംഭവിച്ച ദുരന്തത്തില്‍ തങ്ങള്‍ ഏറെ വിഷമിക്കുന്നതായി എന്‍.എച്ച്.എസ്. അറിയിച്ചിട്ടുണ്ട്. 2006 ലാണ് ഈ ദുരന്തം ആശുപത്രിയില്‍ അരങ്ങേറിയത്. ഇപ്പോള്‍ അന്ന് ജനിച്ച കുട്ടി ചാര്‍ലിക്ക് അഞ്ചു വയസുണ്ട്. ആശുപത്രി അധികൃതരുടെ ക്ഷമാപണം ആണ് ഭര്‍ത്താവ് മേര്‍ലിനെ തണുപ്പിച്ചത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.