ബ്രിട്ടന്‍ ജനതയ്ക്ക്മേല്‍ കൂനിന്മേല്‍ കുരു എന്ന പോലെ ഇതാ ഗ്രീന്‍ ടാക്സ് വരുന്നു. വൈദ്യുതി ബില്‍ പതിനഞ്ചു ശതമാനം വരെയെങ്കിലും ഇതിനാല്‍ ഉയരും. 2020 ആകുമ്പോഴേക്കും ഒരു കുടുംബത്തിന് ഇരുനൂറു പൌണ്ടെങ്കിലും ഇതിന്റെ പേരില്‍ അധികം അടക്കെണ്ടതായി വരും. അല്ലെങ്കില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കേണ്ടി വരും. കാര്‍ബണ്‍ പിന്തള്ളലിന്റെ ഭാഗമായി മറ്റു ഊര്‍ജ്ജ പദ്ധതികളിലേക്ക് മാറുവാനുള്ളതിനായിട്ടാണ് ഈ അധിക നികുതി ഇപ്പോള്‍ ചുമത്തുന്നത്. സൗരോര്‍ജം,കാറ്റ്,ആണവോര്‍ജം എന്നിവയില്‍ നിന്നാണ് ഇനി വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍ ജനങ്ങള്‍ ഊര്‍ജത്തിന്റെ ഉപയോഗം നിയന്ത്രിക്കുകയാണെങ്കില്‍ ഈ നികുതി മുകളിലേക്ക് പോകുകയില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2020 ആകുന്നതോടുകൂടെ 27% വൈദ്യുതി അധികമായി ഉപയോഗിക്കപ്പെടും എന്ന് കണക്കാക്കുന്നു. ഗ്യാസ് ഉപയോഗം 7% വര്‍ദ്ധിക്കും. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വില 36% വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്യാസ് വിലയില്‍ 44% വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. ഈ രീതിയില്‍ പോകുകയാണെങ്കില്‍ 2020 ആകുമ്പോള്‍ ശരാശരി വൈദ്യുതി ബില്‍ 812 പൌണ്ടും ഗ്യാസ് ബില്‍ 997പൌണ്ടുമായി വര്‍ദ്ധിക്കും.
വീടുകളില്‍ ഉപയോഗമനുസരിച്ച് അഞ്ഞൂറ് പൌണ്ടിനെക്കാള്‍ അധികം ബില്‍ വരും എന്ന് ഏകദേശം തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇതിനുമുന്‍പ് 2020ഓടെ കുടുംബങ്ങളുടെ ഊര്‍ജ ബില്ലുകള്‍ ഏഴു ശതമാനം കുറയും എന്ന രീതിയില്‍ എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് സെക്രെട്ടറി ക്രിസ് ഹണ്ണ്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വക്കുകയും ചെയ്തു.
2020ഓടു കൂടെ ഇരുപതു ശതമാനം വൈദ്യുതി പരമ്പതാഗത സ്രോതസുകളില്‍ നിന്നും ഉത്പാദിപ്പിക്കുവാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടന്‍ ഇപ്പോള്‍ ഗ്രീന്‍ ടാക്സ് നടപ്പിലാക്കിയത്. മുന്‍പ് കരുതിയിരുന്നതിലും വില വര്‍ദ്ധന ഊര്‍ജ വിപണിയില്‍ ഉണ്ടാകും എന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മുന്നറിയിപ്പ് നല്‍കി. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഓരോ വര്‍ഷത്തിലും വ്യത്യസ്ത അനുപാതത്തിലാണ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല