ചിലവു കൂടി ..പെട്രോള്‍ വില കൂടി..കിട്ടുന്ന ശമ്പളം യാതൊന്നിനും തികയുന്നില്ല .സേവിംഗ്സ് ഒരു സ്വപ്നമായി അവശേഷിക്കുന്നു .എല്ലാ മലയാളി സുഹൃത്തുക്കളും പൊതുവേ പറയുന്ന
പരാതിയാണ്.രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ട്ടപ്പെടുമ്പോള്‍ ഈ രാജ്യത്ത് നമുക്ക് ലഭിക്കാന്‍ അര്‍ഹതയുള്ള ആനുകൂല്യങ്ങളും പണം ലാഭിക്കാനുള്ള മാര്‍ഗങ്ങളും തിരയാന്‍ നമ്മളില്‍ പലരും
മിനക്കെടാറില്ല.
ഇത്തരത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള അധിക വരുമാനത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.
പഴയ ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കുക.ഔദ്യോകിക കണക്കുകള്‍ പ്രകാരം 15000 മില്ല്യന്‍ പൌണ്ടാണ് ബാങ്കുകളിലെ ഓപ്പെറേഷന്‍ ഇല്ലാത്ത അക്കൌണ്ടുകളില്‍ കെട്ടിക്കിടക്കുന്നത്.
Mylostaccount.org.uk —എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ ഓപ്പെറേഷന്‍ ഇല്ലാത്ത അക്കൌണ്ടുകളുടെ വിവരങ്ങള്‍ ലഭിക്കും.
ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുക.ഔദ്യോകിക കണക്കുകള്‍ പ്രകാരം 8000 മില്ല്യന്‍ പൌണ്ട് ടാക്സ് ക്രെഡിറ്റ് പ്രതിവര്‍ഷം ക്ലെയിം ചെയ്യാതെ പോകുന്നുണ്ട്.നിങ്ങളുടെ ടാക്സ് ക്രെഡിറ്റ്
യോഗ്യത അറിയാന്‍ entitledto.co.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സേവിംഗ്സ് അക്കൌണ്ടുകള്‍ കൂടുതല്‍ പലിശ കിട്ടുന്ന ബാങ്കിലേക്ക് മാറ്റുക.
കാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിനു http://www.quidco.com/ http://www.topcashback.co.uk/ തുടങ്ങിയ സൈറ്റുകള്‍ ഉപയോഗിക്കുക.
ഉപയോഗമില്ലാത്ത സാധനങ്ങള്‍ ലേലത്തിലോ കാര്‍ ബൂട്ട് സെയിലിലോ വില്‍ക്കുക.
പഴയ മൊബൈല്‍ റീസൈക്കിള്‍ ചെയ്യുക
പണം നല്‍കുന്ന ഓണ്‍ലൈന്‍ സര്‍വേകളില്‍ പങ്കെടുക്കുക.
ഷോപ്പിംഗ് നടത്താന്‍ കമ്പാരിസന്‍ സൈറ്റുകള്‍ ഉപയോഗിക്കുക.
ആവശ്യമില്ലാത്ത പാര്‍ക്കിംഗ് സ്ഥലം വാടകയ്ക്ക് നല്‍കുക.
വീട്ടിലുള്ള അധിക മുറി വാടകയ്ക്ക് നല്‍കുക.
ക്ലിനിക്കല്‍ പരീക്ഷണത്തിന് വോളണ്ടിയര്‍ ആവുക.http://www.gpgp.net/ എന്ന സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല