1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012


ജോയ് ആഗസ്തി

സംഗമങ്ങൾക്ക് പുതുപുത്തൻ മാനങ്ങൾ കണ്ടെത്തി വ്യത്യസ്തതയിലൂടെ മുന്നേറുന്ന അങ്കമാലി സല്ലാപം നാലാം വർഷത്തീലേക്ക്. സ്കോട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഏപ്രിൽ 13,14,15 തീയ്യതികളിലായി നടത്തപ്പെടുന്ന നാലാം സല്ലാപം എന്തുകൊണ്ടും അങ്കമാലിക്കാർക്ക് മറക്കാത്ത അനുഭവമായിരിക്കുമെന്നുറപ്പ്. ഗ്ലാസ്ഗോയിലെ ഡംബാർട്ടനിൽ നടത്തപ്പെടുന്ന സല്ലാപത്തിനായി ഗ്ലാസ്ഗോയിലെ ആറ് ഹോട്ടലുകളിലായി എഴുപതിൽ പരം ഫാമിലികൾ റൂമുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.. 13ന് ഉച്ചകഴിഞ്ഞ് കാസിൽ സ്ടീറ്റിലുള്ള അതി വിശാലമായ “ബറ” ഹാളിൽ ഒത്തുകൂടി സല്ലാപം ഔപചാരികമായി ഉത്ഘാടനം നടത്തുന്നു. ചർച്ചകൾക്കും കലാപരിപാടികൾക്കും ഭക്ഷണത്തിനും ശേഷം ഏവരും റൂമുകളിലേക്ക് മടങ്ങുന്നു. പിറ്റേന്ന് വെളുപ്പിന് ആരംഭിക്കുന്ന സൈറ്റ് സീയിംഗിനു ശേഷം വൈകിട്ട് വീണ്ടും ഹാളിൽ ഒത്തുകൂടി ഏവരും ചേർന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം സ്റ്റേജ് പ്രോഗ്രാം ആരംഭിക്കുന്നു. രാത്രി ഏറെ വൈകി പിരിയുന്ന അംഗങ്ങൾ പിറ്റേന്ന് സൈറ്റ് സീയിംഗിന് ശേഷം പിരിയുന്നു. ഇനിയും റൂമുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇതുവരെ റൂമുകൾ ബുക്ക് ചെയ്തിട്ടുള്ളവരും ഒരിക്കൽ കൂടി ശ്രീ. ഷൈജൻ ജോസഫിനെ 07846509348 എന്ന നമ്പറിലും കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ജോയ് ആഗസ്തിയെ 07979188391 എന്ന നമ്പറിലും ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.