ന നീട്ടണ്‍: പോയവര്‍ഷം യുകെയില്‍ വന്‍ ടൂര്‍ണമെന്റുകള്‍ നടത്തി പേരെടുത്ത ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ ന നീട്ടന്റെ സ്വപ്ന സാക്ഷാത്കാരമായ ഇന്‍ഡസ് പ്രീമിയര്‍ ലീഗിലെ കളികള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ ഒന്നുവരെയുള്ള തീയതികളില്‍ നടത്തുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഐപിഎല്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
ഒന്നാം സമ്മാനത്തിനര്‍ഹരാകുന്ന ടീമിന് 501 പൌണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനത്തിനര്‍ഹരാകുന്ന ടീമിന് 251 പൌണ്ടു ക്യാഷ് അവാര്‍ഡും ബിനു ജോസ് മുപ്രാപള്ളില്‍ നല്‍കുന്ന ചിന്നമ്മാ ജോസ് മുപ്രാപ്പള്ളില്‍ എവര്‍റോളിങ്ങ് ട്രോഫിയും നല്‍കുമെന്ന് ഇന്‍ഡസ്സ് പ്രസിഡന്റ് അഭിലാഷ് ഗോപിദാസന്‍ അറിയിച്ചു.
ഇന്‍ഡസ് പ്രീമിയര്‍ ലീഗിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഐപിഎല്‍ ചെയര്‍മാനായി ടോണി ജോസഫിനെയും ഐപിഎല്‍ കോര്‍ഡിനേറ്റേഴ്സായി അഭിലാഷ് ഗോപിദാസിനെയും ഷിജി ചാക്കോയേയും തെരഞ്ഞടുത്തതായി സെക്രട്ടറി അനീഷ് കല്ലിങ്കല്‍ അറിയിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഇന്‍ഡസ്സ് ഭാരവാഹികള്‍ അറിയിച്ചു.
ടോണി ജോസഫ് – 07947931143
അഭിലാഷ് ഗോപിദാസന്‍ – 07939412784
ഷിജി ചാക്കോ – 07983629860
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല