പറഞ്ഞു വരുമ്പോള്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറണും കഴിഞ്ഞ കുറച്ച കാലങ്ങളായി അത്ര നല്ല സ്വരചെര്ച്ചയില്‍ അല്ല എങ്കിലും ഉപകാരപ്രദമായ ഒരു കാര്യത്തിനു വേണ്ടി ഒന്നിക്കുന്നതില്‍ തെറ്റില്ല എന്ന പക്ഷക്കാരാണ് ഇരു നേതാക്കളും എന്ന് തോന്നുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ യൂറോപ്യന്‍ യൂണിയനില്‍ കൈകൊളുന്ന നിഅലപാടാനു ഇരു രാജ്യങ്ങളെയും തമ്മില്‍ പിണക്കിയത്.
എന്നാല്‍ ഇപ്പോള്‍ സംയുക്ത ആണവവൈദ്യുത പദ്ധതിയില്‍ സര്‍ക്കോസിയും കാമരൂണും ഒപ്പുവച്ചു. പാരിസ് ഉച്ചകോടിയിലായിരുന്നു ഇരുവരും മുന്‍കാല വഴക്കുകള്‍ മറന്ന് ആണവവൈദ്യുത പദ്ധതിക്കു വേണ്ടി ഒരുമിച്ചത്. ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ ഉച്ചകോടിയില്‍ ഇരുവരും വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടന്‍-ഫ്രാന്‍സ് സഹകരണം ഏറ്റവും കൂടുതല്‍ ശക്തമായത് ഇപ്പോഴാണെന്ന് കാമറണ്‍ പറഞ്ഞു.
ലിബിയയിലെ പ്രശ്നങ്ങളില്‍ ഇടപെട്ടപ്പോഴാണ് ഇരുരാജ്യങ്ങളും അടുത്തിടെ ഒരുമിച്ചത്. അത് പിന്നീട് നാറ്റോ സഖ്യത്തിന്റെ വിജയത്തില്‍ കലാശിച്ചു. ഇപ്പോള്‍ സിറിയയിലെ പ്രശ്നത്തിലും ബ്രിട്ടനും ഫ്രാന്‍സും ഒരുമിച്ച് സിറിയ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെ നില്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല