ബ്രിട്ടനില്‍ അടുത്തിടെ പുറത്ത് വരുന്ന പല കണക്കുകളും കുടിയേറ്റം മൂലം ബ്രിട്ടീഷ് ജനത നേരിടുന്ന പ്രശനങ്ങളെ പറ്റിയാണ്. അതേസമയം ബ്രിട്ടീഷ് ജനതയ്ക്ക് തലവേദന സൃഷ്ടിക്കുന്ന കുടിയേറ്റക്കാര്‍ യൂറോപ്പില്‍ നിന്ന് തന്നെയുള്ള ആളുകള്‍ ആണെന്നതാണ് വാസ്തവം. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ത്യവ്സം പുറത്തു വന്നത്. ബ്രിട്ടീഷ് തലസ്ഥാനത്ത് കഴിഞ്ഞവര്‍ഷം നടന്ന 11,000 കുറ്റകൃത്യങ്ങളുടെയും ഉത്തരവാദികള്‍ കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ളവരാണെന്ന് അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയാതായാണ് റിപ്പോര്‍ട്ട്.
പോളണ്ട്, റുമാനിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. ലണ്ടനിലുണ്ടായ നാലു കുറ്റകൃത്യങ്ങളില്‍ ഒരെണ്ണമെങ്കിലും ഇവരുമായി ബന്ധപ്പെട്ടുള്ളതാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പില്‍നിന്നുള്ള കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതാണ് ഇതു നല്‍കുന്ന മുന്നറിയിപ്പ്. നാലുവര്‍ഷംമുമ്പ് അഞ്ചിലൊരു കുറ്റകൃത്യത്തിലാണ് ഒരു വിദേശി ഉള്‍പ്പെട്ടിരുന്നത് എന്നതും പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമീപ കാലങ്ങളിലുണ്ടായ ആക്രമണങ്ങള്‍ കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള ക്രിമിനിലുകളുടെ പ്രവാഹത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കി. അതേസമയം യു കെ യില്‍ എത്തി ഒരാഴ്ചയ്ക്കകം വൃദ്ധദമ്പതിമാരെ കൊലചെയ്ത പോളിഷ് യുവാവിനെ കഴിഞ്ഞ ദിവസം വിചാരണ ചെയ്തിരുന്നു. എന്തായാലും എപ്പോഴത്തെയും പോലെ ഇതിന്റെ പഴിയും ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കൂടി വഹികേണ്ടി വന്നേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല