ജി പി സെന്ററുകളിലെ അനാവശ്യ അപ്പോയിന്റുമെന്റുകള്‍ ഒഴിവാക്കാന്‍ പുതിയ പരിഷ്ക്കാരം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രോഗ വിവരം ജി പിക്ക് ഈമെയില്‍ ചെയ്യുകയാണ് ആദ്യ പടി.രോഗത്തിന്റെ തീവ്രത അനുസരിച്ച് ബ്ലഡ് പ്രഷര്‍ ,ഷുഗര്‍ ലവല്‍ ,ടെമ്പറെചര്‍ തുടങ്ങിയവയും അയച്ച് കൊടുക്കണം. മെയിലുകള്‍ക്ക് ജി പി ജോലിക്കിടയിലോ ദിവസത്തിന്റെ അവസാനമോ മറുപടി നല്‍കും. ഈ പരിഷ്ക്കാരം നടപ്പിലാക്കുന്നതിലൂടെ ജി പിമാര്‍ക്ക് തങ്ങളുടെ സമയം ഗുരുതരമായ രോഗം ഉള്ളവര്‍ക്ക് മാത്രമായി ചിലവഴിക്കാന്‍ സാധിക്കുമെന്നും,കൂടാതെ 1 ബില്ല്യന്‍ പൌണ്ടിന്റെ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.രോഗത്തിന്റെ തീവ്രത അനുസരിച്ച് അപ്പോയിന്റുമെന്റുകള്‍ നല്‍കും.അല്ലാത്തവര്‍ക്ക് മെയില്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കും. ഇപ്പോള്‍ തന്നെ പലയിടത്തും ബ്ലഡ് പ്രഷര്‍ ,ഷുഗര്‍ ലവല്‍ ,ടെമ്പറെചര്‍ തുടങ്ങിയവ വീട്ടില്‍ തന്നെ നോക്കാനുള്ള ഉപകരണങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ സ്വയം രോഗനിര്‍ണയം കൂടുതല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും ഗുരുതര രോഗങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും നിരീക്ഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല