1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2012

ഫേസ്ബുക്ക് ഇപ്പോള്‍ എല്ലാവരുടെയും ദിനചര്യയിലൊന്നാണ്. അത്രക്കധികം ആളുകള്‍ അത്രയ്ക്കധികം സമയം ഫേസ്ബുക്കിനായി ചിലവഴിക്കുന്നുണ്ട്. നാട്ടിലൊരു വിശേഷമുണ്ടായാല്‍ അറിയണമെങ്കില്‍ ഫേസ്ബുക്ക് അപ്ഡേറ്റ് നോക്കേണ്ട അവസ്ഥയാണിന്ന്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറാന്‍ ഇതിനുള്ള കഴിവ് പ്രശംസനീയം തന്നെയാണ്. എന്നാല്‍ ഇതിനിടയിലും ഉണ്ട് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന നമ്മുടെ ചില ശീലങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ശീലങ്ങള്‍ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.

ദമ്പതികള്‍

ദിവസവും പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന ദമ്പതികള്‍ ഏറെയാണ് എഫ്.ബിയില്‍. എന്നാല്‍ മിക്കവാരും ദമ്പതികള്‍ തന്റെ ഇഷ്ടഭാജനത്തെപ്പറ്റിയായിരിക്കും എഴുതിയിട്ടുണ്ടായിരിക്കുക. ദിവസവും സ്നേഹം പ്രകടിപ്പിച്ചുള്ള എഴുത്ത് പരസ്യമായി എഴുതുന്നത്‌ മിക്കവാറും പലര്‍ക്കും പിടിക്കില്ല. ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റപ്പോള്‍ ഞാന്‍ കണ്ടത് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയാണ് എന്നിങ്ങനെയുള്ള വമ്പന്‍ ഡയലോഗുകള്‍ പരമാവധി ഒഴിവാക്കുക. വ്യക്തിപരമായ താല്പര്യങ്ങള്‍ മെസേജിലൂടെ അറിയിക്കുന്നതാണ് ഉചിതം. ദമ്പതികളുടെ പരസ്പര പുകഴ്ത്തല്‍ യാന്ത്രികമായിപ്പോകുകയും അത് മറ്റുള്ളവര്‍ക്ക് ആരോചകമാകുകയും ചെയ്യുന്നത് ഇപ്പോള്‍ ഫേസ്ബുക്കില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

അടച്ചാക്ഷേപം

ചിലരുടെ സ്റ്റാറ്റസ്‌ കാണാം ഓ ഇനിയൊരു പ്രണയം ഇല്ല. സ്ത്രീകളെക്കുറിചാലോചിക്കുമ്പോഴേ പേടിയാകുന്നു. ചിലര്‍ ആണുങ്ങളെല്ലാം ഒരു പോലെത്തന്നെ തുടങ്ങിയ വാചകങ്ങള്‍ മറ്റുള്ളവരില്‍ എങ്ങിനെ സ്വാധീനം ചെലുത്തും എന്ന് നമുക്ക് പറയുവാന്‍ സാധിക്കില്ല. ഇപ്പോള്‍ ഒറ്റയാണ് എന്നതിനേക്കാള്‍ എതിര്‍ലിംഗത്തോടുള്ള വെറുപ്പാണ് ഈ വാചകങ്ങളില്‍ നമുക്ക് വായിച്ചെടുക്കുവാന്‍ സാധിക്കുക. അതിനാല്‍ അടച്ചാക്ഷേപം നടത്താതിരിക്കുക.

കുട്ടികളുടെ ചിത്രങ്ങള്‍

ഗര്‍ഭിണിയാകുന്നതും കുട്ടികളെ പരിപാലിക്കുന്നതും നല്ല കാര്യമോക്കെത്തന്നെ പക്ഷെ പ്രസവിച്ച സമയത്തെ കുട്ടിയുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നത്, പന്ത്രണ്ടാഴ്ച്ച പ്രായമായ ഭ്രൂണത്തിന്റെ ഫോട്ടോ എന്നിവ കാണുന്നവര്‍ക്ക് മനസ്സില്‍ അറപ്പാണ് ഉണ്ടാക്കുക. അവരെ സംബന്ധിച്ച് അത് ഒരു മാംസപിണ്ഡം മാത്രമാണ്. അതിനനുസരിച്ചുള്ള കമന്റുകള്‍ ഒരു പക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം. അതിനാല്‍ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് ഒന്ന് ശ്രദ്ധിക്കുക.

നവദമ്പതികള്‍

വിവാഹം ഉറപ്പിച്ചു കഴിഞ്ഞ അല്ലെങ്കില്‍ പുതു ജോടികളുടെ പ്രധാന പരുപാടിയാണ് അവിടെ പോകുന്നു ഇവിടെ പോകുന്നു അത് ചെയ്യുന്നു ഇത് ചെയ്യുന്നു എന്നൊക്കെ. വ്യക്തിപരമായ കാര്യങ്ങള്‍ വ്യക്തിപരമായി വയ്ക്കേണ്ടത് ആവശ്യമല്ലേ? വിവാഹം കഴിക്കാത്ത മറ്റുള്ളവര്‍ക്ക് ഈ പോസ്റ്റുകള്‍ ചിലപ്പോള്‍ ഇഷ്ടപെട്ടില്ല എന്ന് വരും. നമ്മളോട് കയര്‍ക്കാന്‍ ഇതും ഒരു കാരണമാക്കാം അവര്‍.

വീമ്പുപറച്ചില്‍

ഇത് ഫേസ്ബുക്കിന്റെ മുഖമുദ്രയാണ്. കൂട്ടുകാരോട് നടന്നതും നടക്കാത്തതും ആയ കാര്യങ്ങള്‍ തൊങ്ങല്‍ വച്ച് പറയുക. തങ്ങളില്‍ മറ്റുള്ളവര്‍ക്ക് മതിപ്പ് തോന്നുന്നതിനാണ് മിക്കവാറും ആളുകള്‍ ഇങ്ങനെ പെരുമാറുന്നതെന്നു പരസ്യമായ രഹസ്യമാണ്. ചിലര്‍ക്ക് ഈ വീമ്പ് പോസ്റ്റുകള്‍ സ്വന്തം ജീവിതത്തിലെ അര്‍ത്ഥമില്ലായ്മ വെളിപ്പെടുത്തും. മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ത്കൊണ്ട് തന്റെ ജീവിതത്തില്‍ സംഭവിക്കുന്നില്ല എന്ന വിഷമം മറ്റു പലതിലേക്കും വഴി വക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.