പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ഇംഗ്ളണ്ട് നേടി. മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിനാണ് ഇംഗ്ളണ്ട് ജയിച്ചത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-0ന് ഇംഗ്ളണ്ട് മുന്നിലെത്തി. കെവിന്‍ പീറ്റേഴ്സന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ളണ്ട് ജയത്തിന് അടിത്തറ പാകിയത്.
111 റണ്‍സ് നേടിയ പീറ്റേഴ്സന്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അലിസ്റര്‍ കുക്ക് 80 റണ്‍സ് നേടി. പീറ്റേഴ്സനാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 222 റണ്‍സിന് ഓള്‍ഔട്ടായി. ഷഹിദ് അഫ്രീദി (51), ഉമര്‍ അക്മല്‍ (50) എന്നിവരുടെ ബാറ്റിംഗാണ് പാക്കിസ്ഥാന് ഭേതപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇംഗ്ളണ്ടിന് വേണ്ടി സ്റീവന്‍ ഫിന്‍, സ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല