1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2012

കേരളത്തില്‍ ട്രാഫിക്‌ പോലീസുകാര്‍ പയറ്റുന്ന ഒരു അടവുണ്ട് ഒളിച്ചിരുന്ന് ട്രാഫിക്‌ നിയമം ലംഘിക്കുന്നവരെ പിടികൂടുക, എന്നിട്ട് പിഴ ചുമത്തുക. ഇത്തരം പരിപാടികള്‍ ഇടയ്ക്കൊക്കെ ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് പക്ഷെ ഇപ്പോള്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ തന്നെയാണ് ഡ്രൈവര്‍മാര്‍ക്ക്‌ പാരയാകുന്നത്. കഴിഞ്ഞ ദിവസം കാറുകള്‍ക്ക് നീളം കൂടുതലാണ് എന്ന പേരിലാണ് ഒരു ഡ്രൈവര്‍ക്ക് പിഴ ലഭിച്ചിരിക്കുന്നത്. ഇനി വീതി കൂടിയാല്‍ അതിനും പ്രത്യേകം പിഴ പിറകെ വരും. കൃത്യമായി പാര്‍ക്കിംഗ് ചെയ്തു എന്ന് വിശ്വസിച്ച പലര്‍ക്കുമാണ് ഈയടുത്ത് പാര്‍ക്കിംഗ് നിയമങ്ങള്‍ പാരയായത് മൂലം പിഴ കെട്ടേണ്ടി വന്നത്.

പാര്‍ക്കിംഗ് ഇടങ്ങളിലും ഇതേ പ്രശ്നത്താല്‍ വലയുന്നവര്‍ ഏറെയാണ്. നൂറു പൌണ്ട് പിഴയായി കിട്ടിയവരും കുറവല്ല. ലങ്കാഷയര്‍ കൌണ്‍സില്‍ പറയുന്നത് പാര്‍ക്കിംഗ് ലൈന്‍ മുറിക്കുന്ന, ഇടം രണ്ടായി ഭാഗിക്കുന്ന രീതിയിലുള്ള പാര്‍ക്കിംഗ് രണ്ടു പിഴ ടിക്കറ്റുകള്‍ക്ക് തരമാക്കും എന്നാണു. ചിസ്വിക്കിലെ ജനങ്ങള്‍ക്ക്‌ പിഴ ലഭിച്ചത് കാറുകള്‍ക്ക് വീതി കൂടുതലായിരുന്നു എന്ന കാരണത്താലാണ്. സുരക്ഷാക്രമീകരണങ്ങള്‍ക്കായി ഇപ്പോള്‍ നിര്‍മിക്കുന്ന പല വാഹനങ്ങളും വീതി കൂട്ടുന്നുണ്ട്. അതിനിടയിലാണ് ഈ പ്രശ്നം പൊന്തി വന്നിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് നിയമം അനുസരിച്ച് അനുവദനീയമായ വീതി അഞ്ചടി പതിനൊന്നു ഇഞ്ചാണ്.

കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടയില്‍ കാറുകളുടെ വീതി പതിനാറു ശതമാനം കൂടിയിട്ടുണ്ട്. പാര്‍ക്കിംഗ് ഇടങ്ങളുടെ വീതി കൂട്ടുന്നതിനുള്ള അധികാരം കൌണ്‍സിലിനാണ്. വലിയ കാറുകള്‍ക്കും സൌകര്യമായ തരത്തില്‍ നിയമം മാറ്റെണ്ടാതുണ്ടെന്നു പരാതി പലപ്പോഴായി ഉയര്‍ന്നിരുന്നു. ഇതിനു ചൂട് പിടിപ്പിച്ചു കൊണ്ട് ഹാക്നി, മേര്ട്ടന്‍, വെസ്റ്റ്‌ഡോര്‍സെറ്റ്‌ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ഇടത്തിന്റെ നീളം പിന്നെയും വെട്ടിച്ചുരുക്കി. ചിലര്‍ ചില വിട്ടു വീഴ്ചക്ക് ഒരുങ്ങുന്നുണ്ട് എങ്കിലും പിഴ ലഭിക്കേണ്ടവര്‍ക്ക് ലഭിക്കുന്നുണ്ട്. ലൈന്‍ മുറിച്ചു കടക്കാതിരിക്കുന്നതിനുള്ള അപായ സൂചന വക്കുന്നത് ഇതിനൊരു പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.