ചെംസ്ഫോര്‍ഡില്‍ ആദ്യമായി ഒരു മലയാളി അസോസിയേഷന്‍ രൂപപ്പെട്ടിരിക്കുന്നു . ഇതിന്റെ ഉത്ഘാടനം ഫെബ്രുവരി 18 നു വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ ഹൃദയ രാഗ തന്ത്രിമീട്ടി എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ഗാനം കാണികളില്‍ ബാല്യകാല സ്മൃതികള്‍ തൊട്ടുണര്‍ത്തി.
MAUK യുടെ സംഘം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്റ്റെജിലേക്ക് കടന്നുവന്നപ്പോള്‍ കാണികള്‍ക്ക് കേള്‍വിയുടെ വിരുന്നായി. തുടര്‍ന്ന് ശ്രീ അലക്സ് ലുക്കോസ് ആമുഖ പ്രസംഗവും സ്വാഗതവും നടത്തി. തെരഞ്ഞെടുപ്പു കണ്‍വീനര്‍ ശ്രീ കുര്യന്‍ ജോണിന്റെ മേല്‍നോട്ടത്തില്‍ 2012 – 2014 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : അലക്സ് ലുക്കോസ്
വൈസ് പ്രസിഡന്റ് : അനീന റോയി
ജനറല്‍ സെക്രട്ടറി : സാജോ വര്‍ഗീസ്
ജോയിന്റ് സെക്രട്ടറി : കുര്യന്‍ ജോണ്‍
ട്രേഷറര്‍ : ജില്‍ജി ഇമ്മാനുവേല്‍
അക്കൌണ്ടന്റ് : ബിനു ചാക്കോ
കള്‍ച്ചറല്‍ കോര്‍ഡിനേട്ടര്‍ : ജയ്സണ്‍ മാത്യു
സ്പോര്‍ട്സ് കോര്‍ഡിനേട്ടര്‍: ടോണി തോമസ്
കമ്മിറ്റി അംഗങ്ങള്‍ :
ചിത്ര എസ് നായര്‍
ജെന്‍സി റ്റിജോ
ജയന്‍ തോമസ്
ജയ്മോന്‍ ജോസ്
ഷോണി ജോസഫ്
ജെറി ജോസഫ്
ജോജി ജോയി
ഓഡിട്ടെര്‍സ്: ബോണി എബി , റ്റൈറ്റസ് തോമസ്
തുടര്‍ന്ന് ശ്രീ ജൈസണ്‍ മാത്യു CMA യുടെ നിയമാവലിയുടെ ചുരുക്ക രൂപം അവതരിപ്പിച്ചു. CMA അംഗങ്ങളും MAUK അംഗങ്ങളും കൂടി അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. കാണികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന ശ്രീ റോയിയും സംഘവും അവതരിപ്പിച്ച ഹാസ്യ നാടകം സദസ്സില്‍ പൊട്ടിച്ചിരിയുടെ തരംഗങ്ങള്‍ ഉയര്‍ത്തി. MAUK സംഘത്തിന്റെ കലാശകൊട്ടില്‍ ആവേശഭരിതരായി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ചെണ്ടമേളത്തിനോത്ത് ചുവടുകള്‍ വച്ചു.
ശ്രീ സാജോ വര്‍ഗീസിന്‍റെ നന്ദിപ്രകാശനത്തോടുകൂടി പരിപാടികള്‍ക്ക് പരിസമാപ്തിയായി. അംഗങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനവും ആവേശവും നല്‍കുമെന്ന് പ്രസിഡന്റ് ശ്രീ അലക്സ് ലുക്കോസ് പ്രത്യാശ പ്രകടിപ്പിച്ചു. ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷനെ കുറിച്ചു കൂടുതല്‍ അറിയുവാനായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
പ്രസിഡന്റ് : അലക്സ് ലുക്കോസ് – 07951115999
ജനറല്‍ സെക്രട്ടറി : സാജോ വര്‍ഗീസ് – 07717457885
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല