മെക്സിക്കോ യിലെ വടക്കന്‍ സംസ്ഥാനമായ നുവോലിയോണില്‍ ജയിലിലുണ്ടാ യ കലാപത്തില്‍ 44 പേര്‍ മരിച്ചു. തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ ഷം കാലാപത്തില്‍ കലാശിക്കുക യായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. മോണ്ടേറിക്കു സമീപമുള്ള അപോഡാക ജയിലിലാണ് രണ്ടുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടിയത്. ഞായറാഴ്ച രാവിലെയുണ്ടായ സംഘര്‍ഷം വന്‍ കലാപത്തിലേക്ക് മാറുകയായിരുന്നു.
സെറ്റാസ് മയക്കുമരുന്ന് മാഫിയയില്‍പ്പെട്ടവരും അവരുടെ മുന്‍തലവന്‍മാരുടെ സംഘമായ ഗള്‍ഫ് കാര്‍ട്ടലിലും ഉള്‍പ്പെടുന്ന തടവുകാര്‍ ജയില്‍ നിയന്ത്രണത്തിനായി നടത്തിയ പോരാട്ടമാണ് കലാപത്തിന് കാരണമെന്ന് മെക്‌സിക്കോ സുരക്ഷാ വക്താവ് ജോര്‍ജ് ഡൊമീന്‍ പറഞ്ഞു. അടി, കത്തി കൊണ്ടുള്ള കുത്ത്, കല്ലേറ് എന്നിവയെത്തുടര്‍ന്നാണ് തടവുകാര്‍ ഏറെയും മരിച്ചത്. ജയില്‍ ശാന്തമാണെന്നും മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന ആരംഭിച്ചതായും ഡൊമീന്‍ പറഞ്ഞു.
1500 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള അപോഡാക ജയിലില്‍ 3000 ത്തോളം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിച്ചവരെയാണ് ഇവിടെ പ്രധാനമായി പാര്‍പ്പിക്കുന്നത്. ഇവര്‍ക്കൊപ്പം സാധാരണ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുമുണ്ട്. ഒക്ടോബറില്‍ കാദറെയ്റ്റ ജയിലിലുണ്ടായ ഏറ്റുമുട്ടലിലും ഏഴ് തടവുകാര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ഹോണ്ടുറാസിലെ ജയിലില്‍ ഉണ്ടായ തീപ്പിടത്തില്‍ 359 ജയില്‍പ്പുള്ളികള്‍ കൊല്ലപ്പെട്ടിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതാണ് കലാപത്തിനും മറ്റപകടങ്ങള്‍ക്കും വഴിവെക്കുന്നതെന്ന ആരോപണം ഇതോടെ കൂടുതല്‍ ശക്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല