പാക്കിസ്ഥാനിലെ കറാച്ചിയില്‍ പുരാതന ഹൈന്ദവക്ഷേത്രം പുനരുദ്ധരിക്കുന്നു. 1500 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ശ്രീ പഞ്ചമുഖി ഹനുമാന്‍ മന്ദിറാണ് നീണ്ട നിയമയുദ്ധം, കയ്യേറ്റക്കാരെ ഒഴിപ്പിക്കല്‍ തുടങ്ങിയവയ്ക്കു ശേഷം പുനരുദ്ധരിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയുണ്ടെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരന്‍ രാം നാഥ് മഹാരാജ് പറഞ്ഞു.
എട്ടടി ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇൌ പ്രതിമ സ്വയംഭൂവാണെന്നും ലോകത്തിലെ ഇത്തരം ഒരേയൊരു പ്രതിഷ്ഠ ഇതുമാത്രമാണെന്നും രാം നാഥ് മഹാരാജ് പറയുന്നു. തീര്‍ഥാടകര്‍ക്കായി ക്ഷേത്രത്തോടു ചേര്‍ന്ന് അതിഥി മന്ദിരവും അന്നദാന കേന്ദ്രവും പണിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല