പത്തുവര്‍ഷത്തിനകം റഷ്യന്‍ സായുധസേനയ്ക്ക് 400 ആധുനിക ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈലുകളും നൂറ് സ്പേസ്ക്രാഫ്റ്റുകളും 2,300 ടാങ്കുകളും പുതുതായി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. മാര്‍ച്ച് നാലിലെ പ്രസിഡന്റ് ഇലക്ഷനില്‍ മത്സരിക്കുന്ന പുടിന്‍, സര്‍ക്കാര്‍ പത്രമായ റോസിസ്കയാ ഗസറ്റായില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
റഷ്യന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി മൊത്തം 76,800 കോടി ഡോളറിന്റെ നവീകരണ പദ്ധതിയാണു തയാറാക്കിയിട്ടുള്ളത്. റഷ്യയുടെ സമീപമേഖലകളില്‍ സംഘര്‍ഷം കുത്തിപ്പൊക്കുന്ന വിദേശശക്തികളെ നിലയ്ക്കു നിറുത്താന്‍ ശക്തമായ സൈന്യം ആവശ്യമാണെന്നു പുടിന്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്റെ വിജയം ഉറപ്പാണെന്നാണു പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അടുത്തയിടെ അദ്ദേഹത്തിനെതിരേ മോസ്കോയിലും പരിസരത്തും പ്രകടനങ്ങള്‍ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല