പോണ്ടെഫ്രാക്റ്റ്: യോര്‍ക്ക്‌ഷയറിലെ സീറോ മലബാര്‍ മാസ്സ് സെന്ററായ പോണ്ടെഫ്രാക്ടില്‍ ചാപ്ലിന്‍ റവ.ഡോ.മാത്യു ചൂരപൊയികയിലിന്റെ നേതൃത്വത്തില്‍ അഭിഷിക്ത്തനായ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് വിശേഷാല്‍ പ്രാര്‍ത്ഥനയും ആശംശകളും നേര്‍ന്നു. മാത്യു അച്ചന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ട് കുര്‍ബ്ബാനയും തുടര്‍ന്ന് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആശംസാ സമ്മേളനവും നടന്നു. കുര്‍ബ്ബാന മദ്ധ്യേ സഭയുടെ രാജകുമാരനെ സമര്‍പ്പിച്ചു പ്രത്വേക പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.
സീറോ മലബാര്‍ സഭക്ക് അഭിമാനമായ വിനീത നായകന്‍ ആയ കര്‍ദിനാള്‍ ആലഞ്ചേരി വലിയ പിതാവിന് ദീര്‍ഘായുസ്സും ദൈവാനുഗ്രഹവും, പ്രാര്‍ഥിക്കുകയും എല്ലാവരുടെയും നിത്യ പ്രാര്‍ത്ഥനയില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും മാത്യു അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഭാരത കത്തോലിക്കാ സഭക്ക് പ്രത്വെകിച്ചു സീറോ മലബാര്‍ സഭക്ക് അഭിമാനവും അംഗീകാരവും വന്നു ചേര്ന്ന ധന്യ മുഹൂര്‍ത്തമായ വലിയ പിതാവിന്റെ പുതിയ സ്ഥാന ലബ്ധിയില്‍ അദ്ദേഹത്തിന്റെ വിഹഗ വീക്ഷണവും, പുരോഗമന ചിന്തകളും അല്‍മായ ശാക്തീകരണ പ്രവര്‍ത്തനങ്ങളും നേത്രുത്വ ശക്തിയും ലക്ഷ്യ ബോധവും നിറഞ്ഞ ദൈവാനുഗ്രഹീത കഴിവുകള്‍ സീറോ മലബാര്‍ സഭയുടെ നായകന്‍ എന്ന നിലക്ക് സഭക്കും അല്മായര്‍ക്കും വലിയ മുതല്‍ക്കൂട്ടാവും എന്ന് മാത്യു അച്ചന്‍ എടുത്തു പറഞ്ഞു.
വല്യ പിതാവിന്റെ എല്ലാ കര്‍മ്മ പദ്ധതികള്‍ക്കും സഭാ മക്കളുടെ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രാര്‍ഥനയും തുടര്‍ന്ന് പ്രസംഗിച്ച പള്ളി കമ്മിറ്റി അംഗങ്ങളായ ബിജു ജോണ്, സജി നാരകത്തറ എന്നിവര്‍ നേര്‍ന്നു. സീറോ മലബാര്‍ സഭയുടെ ഏറ്റവും അഭിമാനകരവും, ധന്യവും, സന്തോഷകരവുമായ സുദിനത്തില്‍ മാത്യു അച്ചന്‍ കുഞ്ഞു മക്കളോടൊപ്പം കേക്ക് മുറിച്ചു മധുരം പങ്കിട്ടു ആഘോഷിച്ചു. യുകെയുടെ വിവിധ കേന്ദ്രങ്ങളിലും ജോര്‍ജ്ജ് ആലഞ്ചേരി കര്ദ്ധിനാളിനായി നടത്തിയ പ്രാര്‍ഥനാ ദിനാഘോഷത്തില്‍ ദിവ്യ ബലിയും, പ്രാര്‍ഥനകളും, മധുരം വിതരണവും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല