1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

അനാശാസ്യകേന്ദ്രവുമായി ബന്ധമുണ്െടന്ന ആരോപണത്തേത്തുടര്‍ന്ന് മുന്‍ ഐഎംഎഫ് മേധാവി ഡൊമിനിക് സ്ട്രോസ്കാനെ പോലീസ് കസ്റഡിയിലെടുത്തു. വടക്കന്‍ ഫ്രാന്‍സിലെ ലില്ലെയിലുള്ള പോലീസ് സ്റേഷനില്‍ ഇദ്ദേഹത്തെ ചോദ്യംചെയ്തു. കസ്റഡിയിലെടുത്ത സ്ട്രോസ്കാനെ വിട്ടയച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സ്ട്രോസ്കാനുമായി ബന്ധമുണ്െടന്നു ചില യുവതികള്‍ പോലീസിനു മൊഴി നല്കിയിട്ടുണ്ട്. ഈ കേസില്‍ എട്ടുപേരെ അറസ്റ് ചെയ്തിട്ടുണ്ട്.

ലില്ലെയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രവുമായി സ്ട്രോസ്കാനു ബന്ധമുണ്െടന്നാണ് ആരോപണം. ന്യൂയോര്‍ക്കില്‍ താമസിക്കവെ ഹോട്ടല്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്തതിനേത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം മേയിലാണ് ഐഎംഎഫ് മേധാവിസ്ഥാനത്തുനിന്നു സ്ട്രോസ്കാന്‍ രാജിവച്ചത്. തെളിവില്ലാത്തതിനാല്‍ ഈ കേസ് പിന്നീടു പോലീസ് തള്ളി

ഉത്തര ഫ്രഞ്ച് നഗരമായ ലില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും പാരിസ്, ബ്രസല്‍സ്, വാഷിങ്ടണ്‍ തുടങ്ങിയ നഗരങ്ങളില്‍ ലൈംഗിക പാര്‍ട്ടികള്‍ നടത്തുകയും ചെയ്ത സംഘവുമായുള്ള ബന്ധമാണു പുതിയ കേസ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കൊളാസ് സര്‍ക്കോസിക്കു കടുത്ത എതിരാളിയായിരിക്കുമെന്നു കരുതപ്പെട്ടിരുന്നയാളാണ് അറുപത്തിരണ്ടുകാരനായ കാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.