യുറോപ്പ ലീഗ ഫുട്ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. എഫ്സി പോര്‍ട്ടോയ്ക്കെതിരേ എവേ പോരാട്ടത്തില്‍ 2-1ന്‍റെ ജയം നേടിയിരുന്നു സിറ്റി. രണ്ടാം പാദത്തില്‍ സമനില നേടിയാലും അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്കെത്താന്‍ അവര്‍ക്ക് കഴിയും. ഇന്ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഒളിംപിക് മാഴ്സയ്ക്കെതിരേ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്‍റര്‍ മിലന്‍ ഇറങ്ങുമ്പോള്‍ മറ്റൊരു മത്സരത്തില്‍ എഫ്സി ബേസലും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചും കൊമ്പുകോര്‍ക്കും.
മുന്നേറ്റക്കാരന്‍ ലോയിക് റെമിയ, സ്റ്റീഫന്‍ എംബിയ, ആന്ദ്രെ ജിഗ്നാക് എന്നിവരെക്കൂടാതെയാണ് മാഴ്സ ഇറങ്ങുന്നത്. വാള്‍ട്ടര്‍ സാമുവല്‍ മധ്യനിരയിലും ഡീഗൊ ഫോര്‍ലാന്‍ മുന്നേറ്റത്തിലും ഇന്‍റര്‍ നിരയിലിറങ്ങും. 2003-04 യുവേഫ കപ്പ് ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് രണ്ട് പാദത്തിലും 1-0ന്‍റെ മാര്‍ജിനില്‍ ഫ്രഞ്ച് ടീമായ മാഴ്സ വിജയിച്ചിരുന്നു.
ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റെയ്ഗറെ പരുക്കിനെത്തുടര്‍ന്ന് നഷ്ടമായ ആഘാതത്തിലാണ് ബയേണ്‍ മ്യൂണിച്ച്. ഡീഗൊ കൊന്‍റെന്‍റൊ, ബ്രെണൊ, ഡാനിയെല്‍ വാന്‍ ബുയ്റ്റെണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളും അവരുടെ നിരയിലില്ല. ഗില്ലെസ് യാപി, വാലന്‍റീന്‍ സ്റ്റോക്കര്‍ എന്നിവര്‍ ബേസല്‍ ഫൈനല്‍ ഇലവനില്‍ ഇറങ്ങും. ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയ ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമാണ് സ്വിസ് ക്ലബ്ബായ ബേസല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല