1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തില്‍ ടീം ഇന്ത്യക്ക് പരാജയം. 290 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 45.1 ഓവറില്‍ 238 റണ്‍സിന് പുറത്തായി. വിരാട് കോഹ്‌ലിയും (66), ഇര്‍ഫാന്‍ പത്താനുമാണ് (47) ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 289 റണ്‍സ് എടുത്തത്.മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജയവര്‍ധനെയും ദില്‍‌ഷനും ശ്രീലങ്കയ്ക്ക് നല്‍കിയത്. 18.3 ഓവറില്‍ മൊത്തം സ്കോര്‍ 95 റണ്‍സ് എന്ന നിലയിലായിരിക്കയെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 45 റണ്‍സെടുത്ത ജയവര്‍ധനെയാണ് പുറത്തായത്. പത്താന്റെ പന്തില്‍ ജയവര്‍ധനയെ സെവാഗ് പിടിച്ചുപുറത്താക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറി നേടിയതിന് ശേഷമാണ്ദില്‍‌ഷന്‍ പുറത്തായത്. 51 റണ്‍സ് എടുത്ത ദില്‍‌ഷനെ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥ്വിവ് പട്ടേല്‍ പിടികൂടുകയായിരുന്നു.

എട്ട് റണ്‍സ് എടുത്ത കുമാര്‍ സംഗക്കാരയെയാണ് പിന്നീട് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഉമേഷ് യാദവിന്റെ പന്തില്‍ ബൌണ്ടറി ലൈനിന് അരികെവച്ച് സംഗക്കാരെയെ സച്ചിന്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. പിന്നീട് ചന്ദിമലും തിരിമന്നെയും ആഞ്ചലോയുമാണ് ശ്രീലങ്കയുടെ സ്കോര്‍ വര്‍ധിപ്പിച്ചത്. 62 റണ്‍സെടുത്താണ് തിരിമന്നെ പുറത്തായത്. തിരിമന്നെയെ അശ്വിന്റെ പന്തില്‍ സുരേഷ് റെയ്ന പിടിച്ചുപുറത്താക്കുകയായിരുന്നു. 38 റണ്‍സെടുത്ത ചന്ദിമലിനെ പത്താന്‍ പുറത്താക്കി. 49 റണ്‍സെടുത്ത ആഞ്ചലോ പുറത്താകാതെ നിന്നു. 10 റണ്‍സെടുത്ത പെരേരയെ സുരേഷ് റെയ്ന പുറത്താക്കി. മഹറൂഫ് നാല് റണ്‍സുമായി പുറത്താകാതെ നിന്നു.

എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ സെവാഗിനെ നഷ്ടമായി. മലിംഗയുടെ പന്തില്‍ സെവാഗ് കുലശേഖരയ്ക്ക് പിടികൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സച്ചിനും ഗംഭീറും ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. പക്ഷേ 7.5 ഓവറില്‍ ടീം ഇന്ത്യക്ക് സച്ചിനെ നഷ്ടമായി. 23 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകളോടെ 22 റണ്‍സാണ് സച്ചിന്‍ എടുത്തത്. 11.1 ഓവറില്‍ ഗംഭീറിനെയും ടീം ഇന്ത്യക്ക് നഷ്ടമായി.

ഗംഭീര്‍ 34 പന്തുകളില്‍ നിന്ന് നാല് ബൌണ്ടറികള്‍ ഉള്‍പ്പടെ 29 റണ്‍സ് ആണ് എടുത്തത്. എന്നാല്‍ ഒരറ്റത്ത് വിരാട് കോഹ്‌ലി പൊരുതുന്നുണ്ടായിരുന്നു. സിംഗിളുകളെടുത്ത് കോഹ്‌ലി സ്കോര്‍ ചലിപ്പിച്ചു. സുരേഷ് റെയ്നയുമായി ചേര്‍ന്നായിരുന്നു വിരാട് കോ‌ഹ്‌ലിയുടെ പോരാട്ടം. 32.3 ഓവറില്‍ സുരേഷ് റെയ്നയാണ് പിന്നീട് ഇന്ത്യക്ക് നഷ്ടമായത്. സുരേഷ് റെയ്ന 32 റണ്‍സെടുത്തിരുന്നു. 35.3 ഓവറില്‍ വിരാട് കോഹ്‌ലി പുറത്തായി. 66 റണ്‍സാണ് കോഹ്‌ലി നേടിയത്.

പിന്നീട് പത്താന്റെ പ്രകടനമായിരുന്നു. അതിവേഗം സ്കോര്‍ നേടി പത്താന്‍ ടീം ഇന്ത്യയെ മുന്നോട്ട് നയിച്ചു. പക്ഷേ മറുവശത്ത് മികച്ച പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. രബീന്ദ്ര ജഡേജ 17 റണ്‍സെടുത്ത് പുറത്തായി. പാ‍ര്‍ഥ്വിവ് പട്ടേലിനു നാല് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അശ്വിന്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്തായി. 45.1 ഓവറിലാണ് പത്താന്‍ പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. 34 പന്തുകളില്‍ നിന്ന് ഏഴ് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് പത്താന്‍ 47 റണ്‍സെടുത്തു. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.