പള്ളി അധികാരികളില്‍ നിന്നും ട്രോയ് എംപി മാരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടിട്ടും സ്വവര്‍ഗസ്നേഹികളുടെ വിവാഹം നിയമപരമാക്കുവാനുള്ള തീരുമാനത്തില്‍ കാമറൂണ്‍ ഉറച്ചുതന്നെ. കാന്റര്‍ബറിയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് ആയ ലോര്‍ഡ് കാരെ ഈ നിയമാലോചനയെ വിമര്ശനത്താല് പൊതിഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധികാര ദുര്‍വിനിയോഗമാണ് സംഭവിക്കാന്‍ പോകുന്നത് എന്നും ഈ സര്‍ക്കാര്‍ സ്വേച്ഛാധിപത്യം ആണ് നിലവില്‍ കൊണ്ട് വരുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ഒരു പോലെ അവഹേളിക്കുകയാണ് ഈ നിയമം. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സ്വവര്‍ഗ പ്രേമികള്ക്കെതിരെയുള്ള അവഗണന കുറക്കുന്നതിനായിട്ടു ഇങ്ങനെയൊരു നിയമം ആവശ്യം തന്നെയാണെന്ന് പ്രധാനമന്ത്രി വീണ്ടും വ്യക്തമാക്കി. ഈ നിയമത്തോടെ പള്ളിയില്‍ വച്ച് വിവാഹം നടത്താന്‍ സ്വവര്‍ഗപ്രേമികള്‍ക്ക് സാധിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. ഇത് മതപരമായ മറ്റു വിവാഹങ്ങള്‍ക്ക് യാതൊരു രീതിയിലുള്ള മാറ്റങ്ങളും വരുത്തുകില്ല. എല്ലാവര്ക്കും തുല്യ അവകാശം ബഹുമാനം എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. സാധാരണ വിവാഹങ്ങളെ ബാധിക്കാത്ത രീതിയിലാണ് പുതിയ നിയമ വരാന്‍ പോകുന്നത് എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ആര്‍ച്ച് ബിഷപ്പും എംപിമാരും വിവാഹങ്ങളെ വെറുതെ വിടണം എന്ന അഭിപ്രായക്കാരാണ്.
ജനങ്ങളില്‍ ഭൂരിഭാഗവും ഈ നിയമം വേണ്ട എന്ന അഭിപ്രായക്കാരാണെന്നും ഇവിടെ നടക്കുന്നത് എണ്ണൂറു വര്‍ഷം പഴക്കമുള്ള നീതിന്യായ വ്യവസ്ഥിതിയെ മറിച്ചിടുകയാണ് ഈ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത് എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇതേ രീതിയില്‍ പോകുകയാണെങ്കില്‍ 2014ഓടു കൂടെ നിയമപരമായ ആദ്യ സ്വവര്‍ഗ വിവാഹം നടക്കും. ഈ വിവാഹം നിയമപരമാകുകയാണെങ്കില് സ്വവര്‍ഗ പ്രേമികളെ പിന്തുണക്കുന്ന നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, സ്വീഡന്, സ്പെയിന്, നോര്‍വെ എന്നിവര്‍ക്ക് ശേഷമുള്ള ആറാമത്തെ യൂറോപ്പ്യന്‍ രാജ്യമാകും ബ്രിട്ടന്.
വിവാഹം എന്നുള്ള വാക്ക് ബ്രിട്ടന്റെ നിയമ വ്യവസ്ഥിതിയില്‍ 3258 പ്രാവശ്യം ആവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാവരെയും പോലെത്തന്നെ സ്വവര്‍ഗ പ്രേമികള്‍ക്കും സന്തോഷകരമായി ജീവിക്കുന്നതിനു അവകാശമുണ്ട് അതിനു സര്‍ക്കാരാണ് അവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം നല്‍കേണ്ടത് എന്നും കാമറൂണ്‍ വാദിച്ചു. കാമറൂണിന്റെ രാഷ്ട്രീയഭാവി മനപ്പൂര്‍വ്വം നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ വിവാദത്തിനു പിറകില്‍ എന്നും ഒരു ശ്രുതി ഉണ്ട്. മുന്‍പ് സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കരുതെന്നു യോര്‍ക്കിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ് കാമറൂണിനു താക്കീതു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല