1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

സാബു ചുണ്ടക്കാട്ടില്‍

മലയാളത്തിന്റെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും മറുനാട്ടിലും മലയാളിയുടെ പൈതൃകം നിലനിര്‍ത്താനും തികച്ചും വിഭിന്നമായ ഒരു സംസ്കാരത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുത്തന്‍ തലമുറയ്ക്ക് മലയാളത്തനിമ അല്‍പമെങ്കിലും പകര്‍ന്നുകൊടുക്കാനും മലയാളിയുടെ കൂട്ടായ്മ എന്ന ലക്ഷ്യവുമായി 2004ല്‍ രൂപംകൊണ്ട മലയാളി അസോസിയേഷന്‍ പ്രസ്റണ്‍, പ്രസ്റണ്‍ മലയാളികളുടെ അഭിമാനമാണ്. വ്യക്തമായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമുള്ള എം.എ.പിക്ക് ശക്തമായ നിയമാവലിയുണ്ട്. ആ നിയമാവലിക്കുള്ളില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കേ എം.എ.പിയില്‍ അംഗങ്ങളായി തുടരാന്‍ കഴിയൂ എന്നതാണ് പ്രത്യേകത.

2011- 12 വര്‍ഷത്തെ എം.എ.പിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഒരു ഡാന്‍സ് സ്കൂളും മലയാളം സ്കൂളും നിലവില്‍വന്നത് ഈ കാലയളവിലാണ്. അജി പ്രതീഷ് ഡാന്‍സ് സ്കൂളിന് നേതൃത്വം നല്‍കുന്നു. വളരെ കൃത്യതയോടെ ഇവ പ്രവര്‍ത്തിച്ചുവരുന്നു. സമ്മര്‍ ഫാമിലി ഫണ്‍ഡേ, ഓണാഘോഷം, ഓണാഘോഷത്തിനു മുന്നോടിയായി നാലു ദിവസങ്ങളിലായി നടന്ന കായിക മത്സരങ്ങള്‍, ബ്ളാക്ക്പൂള്‍ ടൂര്‍, ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാം എന്നിവയും ശ്രദ്ധേയമായിരുന്നു.

എം.എ.പിയുടെ 2011-12 വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 12ന് ഉച്ചയ്ക്ക് ഒന്നിന് സെന്റ് ക്ളാരസ് പാരീഷ് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് ജോബ് ജോസഫ് അധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി ആല്‍ബര്‍ട്ട് ജെറോം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ജെഫ്രി ജോര്‍ജ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡെനിഷ് എം. ജോസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും യോഗം പാസാക്കി. പ്രസിഡന്റ് ജോബ് ജോസഫ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി ജോബ് ജോസഫ് (പ്രസിഡന്റ്), ലേഖ അനി (വൈസ് പ്രസിഡന്റ്), സ്റീഫന്‍ ജോസഫ് (സെക്രട്ടറി), സിനി കിരണ്‍ (ജോയിന്റ് സെക്രട്ടറി), പ്രകാശ് (ട്രഷറര്‍), അജി പ്രതീഷ് (കള്‍ച്ചറല്‍ ഓര്‍ഗനൈസര്‍), ബിനു സോമരാജ് (സ്പോര്‍ട്സ് സെക്രട്ടറി), ആല്‍ബര്‍ട്ട് ജെറോം, ജിജി ചെറിയാന്‍, മാത്യു ചെറിയാന്‍, ജോവല്‍ അഗസ്റിന്‍ (കമ്മിറ്റിയംഗങ്ങള്‍).

സംഘടനയുടെ വെബ്സൈറ്റ്: www.malayaleeassociationpreston.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.