കാന്‍സര്‍ രോഗത്തിനുപയോഗിക്കുന്ന മരുന്നുകളുടെ ദൌര്‍ലഭ്യംമൂലം അമേരിക്ക ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യും. വായ, ബോണ്‍ മാരോ, എയ്ഡ്സുമായി ബന്ധപ്പെട്ട ത്വക്ക് കാന്‍സര്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇന്ത്യയില്‍നിന്നു വാങ്ങുകയെന്നു ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്ഡിഎ) വ്യക്തമാക്കി.
കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ലിപ്പോഡോക്സ് മരുന്ന് ഡോക്സില്‍ എന്ന മരുന്നിനു പകരമായി അമേരിക്ക ഇറക്കുമതി ചെയ്യും. ലിപ്പോഡോക്സ് എത്തിയാല്‍ മരുന്നിന്റെ ദൌര്‍ലഭ്യം പരിഹരിക്കാനാവുമെന്നാണ് എഫ്ഡിഎയുടെ പ്രതീക്ഷ. ലിപ്പോഡോക്സ് നിര്‍മിക്കുന്ന സണ്‍ ഫാര്‍മ ഗ്ളോബല്‍ എഫ്സെഡ്ഇ എന്ന കമ്പനിയുമായി ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കരാറുണ്ടാക്കി. സണ്‍ ഫാര്‍മയുടെ ഗുജറാത്തിലെ ഹലോളിലെ മരുന്നുനിര്‍മാണ സംവിധാനങ്ങള്‍ എഫ്ഡിഎ പരിശോധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല