1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

കൊച്ചി: ക്രൈസ്തവ സഭയേയും സഭാപിതാക്കന്മാരേയും ആക്ഷേപിച്ചും അവഹേളിച്ചും ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന രഹസ്യ അജണ്ടകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും ഇത് പൊതുസമൂഹത്തിനുമുമ്പില്‍ വിലപ്പോവില്ലെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ പ്രസ്താവിച്ചു. റോമില്‍ മാര്‍ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുത്തതിനുശേഷം കേരളത്തില്‍ മടങ്ങിയെത്തി സംസാരിക്കുകയായിരുന്നു അഡ്വ.വി.സി.സെബാസ്റ്യന്‍.

സമൂഹത്തില്‍ ആദരണീയരും ഉന്നതസ്ഥാനീയരുമായവരുടെ വാക്കുകളേയും കാഴ്ചപ്പാടുകളേയും ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണകളുണ്ടാക്കുകയും ആക്ഷേപിച്ച് അവഹേളിക്കുകയും ചെയ്യുന്നത് സാംസ്കാരിക ധാര്‍മ്മിക അധഃപതനവും, മാനുഷിക മാന്യതയ്ക്കു നിരക്കാത്തതുമാണ്. ക്രൈസ്തവസഭാപിതാക്കന്മാര്‍ക്ക് ജനസമൂഹത്തിലുള്ള അംഗീകാരത്തിലും, സഭാസമൂഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളിലും അസൂയപൂണ്ട് ചിലര്‍ നടത്തുന്ന രോഷപ്രകടനങ്ങള്‍ പലരൂപത്തില്‍ കുറെനാളുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ പുച്ഛിച്ചുതള്ളിയിരുന്നു.

മുന്‍കൂട്ടി തിരക്കഥയെഴുതി തയ്യാറാക്കിയ രാഷ്ട്രീയ അജണ്ടകള്‍ക്ക് ക്രൈസ്തവ സഭയേയും സഭാപിതാക്കന്മാരേയും ഉപകരണമാക്കുവാന്‍ ആരേയും അനുവദിക്കുകയില്ലെന്ന് വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു. നീണ്ടകരയിലുണ്ടായ വെടിവയ്പ് വേദനാജനകവും അപലപനീയവുമാണ്. കുറ്റക്കാരായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ശക്തവും നിയമപരവുമായ നടപടികളെടുക്കണം. മരിച്ചുപോയവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണവും സഹായവും നല്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.