കേറ്ററിങ്ങ്: പ്രശസ്ത തിരുവചന ശുശ്രുക്ഷകനും, പരിശുദ്ധാത്മ അഭിഷേക വചന പ്രഘോഷങ്ങളിലൂടെ ആയിരങ്ങള്‍ക്ക് ദൈവീക അനുഭവം നല്കി വരുന്ന വാഗ്മിയുമായ ഡോ ജോണ്‍ ദാസ് കെറ്ററിങ്ങില്‍ നടത്തുന്ന ത്രിദിന പരിശുദ്ധാത്മ അഭിഷേക ധ്യാനം നാളെ തുടങ്ങും. കുടുംബ നവീകരണം പ്രാപിക്കുന്നതിനും തിന്മകളുടെ ദുഷ്ട ശക്തികളില്‍ നിന്നും പരിശുദ്ധാത്മ അഭിഷേകത്തിലൂടെ വിടുതല്‍ ലഭിക്കുന്നതിനും, അതിലൂടെ ശാന്തിയും സമാധാനവും അനുഗ്രഹവും പ്രാപിക്കുന്നതിനും ഉതകുന്ന തിരു വചന ശുശ്രുക്ഷകളാണ് ഡോ ജോണ്‍ ദാസ് തന്റെ ത്രിദിന ധ്യാനത്തില്‍ പ്രതിപാദിക്കുക.
ദൈവത്തെ നേരില്‍ അനുഭവിക്കുന്നതിനും അവിടുത്തെ പരിപാലനവും അനുഗ്രഹവും കൂടുതല്‍ ആയി നേടുവാനും പ്രാര്‍ത്ഥനകള്‍ക്ക് പൂര്‍ണ്ണത കൈവരിക്കുന്നതിനും ജോണ്‍ ദാസിന്റെ ശുശുക്ഷ പ്രയോജനം ചെയ്യും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനക്കും. കുമ്പസാരത്തിനും, കൌന്സിലിങ്ങിന്നും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ ത്രിദിന വചന ശുശ്രുക്ഷയില്‍ ആദ്യാന്ത്യം പങ്കു ചേര്‍ന്ന് ഈശ്വരനെ അടുത്തറിയുന്നതിനും ദൈവീക കൃപയും, നവീകരണവും, സാന്ത്വനവും നേടുന്നതിനും ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളിക്കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. റോമി തോമസ് 07737352292 ബിനോയ് കഞ്ഞൂക്കാരന്‍ 07877644760 സോബിന്‍ ജോണ്‍ 07737246150 . എല്ലാ ദിവസവും രാവിലെ 9 .30 മുതല്‍ വൈകുന്നേരം 4 .30 വരെ ആയിരിക്കും ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. 24, 25 തീയതികളില്‍ സെന്റ് എഡ്വാര്‍ഡ് കാത്തലിക് പള്ളിയില്‍ വെച്ചും (NN157QQ ) അവസാന ദിവസം ( 26 നു) കെറ്ററിങ്ങ് ജെനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളിലും ( NN168UZ) വെച്ചായിരിക്കും ധ്യാനം നടത്തപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല