നഴ്‌സുമാര്‍ക്ക് ജോലി ലഭിക്കാന്‍ അനുഭവ പരിജ്ഞാനവും യോഗ്യതകളും മാത്രം മതിയെന്ന് കരുതിയവര്‍ സ്വീഡനിലെ ഒരു മാധ്യമ പരസ്യം കണ്ടാല്‍ ഞെട്ടും. യോഗ്യതകളും പ്രവര്‍ത്തി പരിജ്ഞാനവുമുണ്ടെങ്കിലും നഴ്‌സ് സെക്‍സിയല്ലെങ്കില്‍ ജോലി ലഭിക്കില്ലെന്നാണ് നഴ്സുകള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് പരസ്യത്തില്‍ ആശുപത്രി അധികൃതര്‍ പറയുന്നത്.
സ്വീഡനിലെ സൌത്ത് ജനറല്‍ ആശുപത്രി അധികൃതരാണ് ഇന്റര്‍നെറ്റില്‍ നഴ്സുമാര്‍ക്കായി ഇത്തരം ഒരു പരസ്യം നല്‍കിയത്.
തൊഴില്‍ മികവ് ഉള്ളവരും ലക്‍ഷ്യബോധമുള്ളവരും തമാശകള്‍ ആസ്വാദിക്കാന്‍ കഴിവുള്ളവരുമായിരിക്കണം നഴ്സുമാര്‍, എന്നാല്‍ സെക്സിയല്ലെങ്കില്‍ പണി കിട്ടില്ലെന്ന് തറപ്പിച്ചു പറയുന്നു. ആശുപത്രിയുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് അധികൃതരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല