ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാധ്യമരാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ കമ്പനിക്കെതിരെ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യയും അഭിഭാഷകയുമായ ചെറി ബ്ലെയര്‍ കേസ് നല്‍കി.
മര്‍ഡോക്കിന്റെ പത്രം ‘ന്യൂസ് ഒാഫ് ദ് വേള്‍ഡ് ചെറിയുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നാണു പരാതി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്നു പത്രം മാസങ്ങള്‍ക്കു മുന്‍പ് പ്രസാധനം നിര്‍ത്തിയിരുന്നു. മര്‍ഡോക്കിന്റെ പത്രത്തിനെതിരെ കേസ് നല്‍കുന്ന പ്രമുഖരില്‍ ഒടുവിലത്തെയാളാണു ചെറി.
പല ഹോളിവുഡ് താരങ്ങളും മറ്റും നല്‍കിയ കേസുകള്‍ നഷ്ടപരിഹാരം നല്‍കി തീര്‍പ്പാക്കിയിരുന്നു. 2007ല്‍ ഒരു റിപ്പോര്‍ട്ടറാണു ഫോണ്‍ ചോര്‍ത്തിയതെന്നും ഇയാള്‍ ജയിലിലായെന്നുമായിരുന്നു വിവാദത്തില്‍ മര്‍ഡോക്കിന്റെ ആദ്യ വാദം. എന്നാല്‍, ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമായിരുന്നുവെന്നു പിന്നീടു സമ്മതിക്കേണ്ടിവന്നു. എണ്ണായിരത്തോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണു പൊലീസ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല