യൂറോപ്യന്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു തോല്‍വി. ഡച്ച് ടീം അജാക്സ് 2-1 നാണു യുനൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ചത്. എന്നാല്‍ മത്സരങ്ങളിലെ ഗോള്‍ നിലയുടെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് പ്രീകോര്‍ട്ടറില്‍ പ്രവേശിച്ചു. ആാം മിനിറ്റില്‍ ഹെര്‍ണാണ്ടസ് നേടിയ ഗോളിലൂടെ യുനൈറ്റഡ് മുന്നിലായിരുന്നെങ്കിലും 37ാം മിനിറ്റില്‍ അജാസ്ക് തിരിച്ചടിച്ചു. 87ാം മിനിറ്റില്‍ മറ്റൊരു ഗോളും യുനൈറ്റഡ് വല ഭേദിച്ചതോടെ അജാക്സ് വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രീക്വാര്ാറിലെത്തിയെങ്കിലും സ്വന്തം തട്ടകമായ ഓള് ട്രാഫോഡിലെ തോല്‍വി യുണൈറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. യൂറോപ്പ്യന്‍ ടീമുകളുമായി നടന്ന കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. നവംബറില്‍ ബെനിഫിക്കയ്ക്കും സപ്തംബറില്‍ ബാസലിനുമെതിരെ നടന്ന മത്സരങ്ങളില്‍ സമനിലയായിരുന്നു ഫലം. നവംബറില്‍ ഒതെതുലിനെതിരെ നേടിയ രണ്ടു ഗോള്‍ ജയം മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനുള്ളത്.
മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ടീം വലന്‍സിയ ടോക് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. 24ാം മിനിറ്റില്‍ ജോഹാന്സാണു വിജയഗോള്‍ നേടിയത്. ആദ്യപാദത്തിലും വലെന്‍സിയ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. പി.എസ്.വി. ഐന്തോവനുമായാണ് വലെന്‍സിയയുടെ അടുത്ത മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല