ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ പാക്കിസ്ഥാന് എട്ട് റണ്‍സ് ജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ളണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 136 റണ്‍സ് നേടാനെ സാധിച്ചുള്ളു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമര്‍ ഗുല്ലിന്റെ തകര്‍പ്പന്‍ ബൌളിംഗാണ് പാക്ക് വിജയത്തില്‍ നിര്‍ണായകമായി.
മുഹമ്മദ് ഹഫീസ് രണ്ടു വിക്കറ്റ് നേടി. 39 റണ്‍സ് നേടിയ രവി ബൊപ്പാരയാണ് ഇംഗ്ളണ്ടിന്റെ ടോപ്പ് സ്കോറര്‍. കെവിന്‍ പീറ്റേഴ്സന്‍ (33), ജോണി ബിര്‍സ്റോ (പുറത്താകാതെ 22) എന്നിവരും തിളങ്ങി. ഉമര്‍ ഗുല്ലാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 144 റണ്‍സ് നേടിയിരുന്നു. 39 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കും 26 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ മിസ്ബാ-ഉള്‍-ഹഖുമാണ് പാക്കിസ്ഥാന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
മുഹമ്മദ് ഹഫീസ് 23 റണ്‍സ് നേടി. ഇംഗ്ളണ്ടിന് വേണ്ടി സ്പിന്നര്‍ ഗ്രയിം സ്വാന്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച നടക്കും. നേരത്തെ ടെസ്റ് പരമ്പര പാക്കിസ്ഥാനും ഏകദിന പരമ്പര ഇംഗ്ളണ്ടും നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല