ലണ്ടന്‍: അമേരിക്കയില്‍ 23 വര്‍ഷം മുന്‍പ് കൊലക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളുടെ ശിക്ഷ ഇപ്പോള്‍ നടപ്പാക്കാനായി യുകെയില്‍ നിന്ന് ഡ്രഗ് .
വെസ്റ്റ് ലണ്ടനിലെ ഡ്രീം ഫാര്‍മ നിര്‍മിച്ച അനസ്‌തെറ്റിക് സോഡിയം തിയോപെന്റാളാണ് ഇമ്മാനുവല്‍ ഹാമണ്ട് എന്ന പ്രതിയുടെ ജീവനെടുക്കാനായി കുത്തിവയ്ക്കുക. സോഡിയം തിയോപെന്റാളിന്റെ കയറ്റുമതി ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ ഡിസംബറില്‍ വിലക്കിയിരുന്നതുമാണ്.
എന്നാല്‍, മരുന്ന് കയറ്റി അയച്ച ഡ്രീം ഫാര്‍മയുടെ ഉടമ മെഹ്ദി അലവി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
വധശിക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന റിപ്രൈവ് യുകെ എന്ന സംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ജോര്‍ജിയയിലേക്കും ഇതേ കമ്പനി സോഡിയം തിയോപെന്റാള്‍ കയറ്റി അയച്ചിരുന്നതായി റിപ്രൈവ് യുകെ കണ്ടെത്തിയിരുന്നു. 85 വധശിക്ഷകള്‍ നടപ്പാക്കാന്‍ വേണ്ടത്ര സോഡിയം തിയോപെന്റാള്‍ കലിഫോര്‍ണിയയ്ക്കും അലവി നല്കിയിരുന്നതായി സംഘടന പറയുന്നു.
എന്നാല്‍, സോഡിയം തിയോപെന്റാള്‍ വധശിക്ഷ നടപ്പാക്കാന്‍ ഉപയോഗിക്കാന്‍ പറ്റിയതല്ലെന്നും റിപ്രൈവ് യുകെ ഡയറക്ടര്‍ കൈ്‌ളവ് സ്റ്റഫോര്‍ഡ് സ്മിത്ത് പറയുന്നു.
23 വര്‍ഷം മുന്‍പ് കുറ്റക്കാരനെന്നു കണ്ടെത്തിയ ആള്‍ക്ക് ഇപ്പോള്‍ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ അമേരിക്കയ്ക്കു മേല്‍ യുകെ സമ്മര്‍ദ്ദം ചെലുത്തണമെന്നും സ്മിത്ത് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല