അമേരിക്കയില്‍ നാല്പത്തിയെട്ടു വയസ്സുള്ള ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു. അറ്റ്ലാന്റയില്‍ കട നടത്തുന്ന സുഹ്റീദ് ദാസ് ആണു മരണപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ ബന്ന ഗ്രോസറിലെ ഇര്വിന് സ്ട്രീറ്റിലുള്ള കട അടയ്ക്കുന്നതിനിടെ അജ്ഞാതരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇദ്ദേഹത്തിനു വെടിയേല്‍ക്കുകയുമായിരുന്നു.
വെടിയേറ്റ ദാസിനെ ഗ്രാന്‍ഡി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കടയിലെത്തിയ മോഷ്ടാക്കളാണ് വെടിയുതിര്‍ത്തതെന്നു പോലീസ് കരുതുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവയ്ക്കുന്ന ദൃശ്യം കടയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട് മുഖംമൂടി ധരിച്ച ഒരാള്‍ സുഹ്റീദ് ദാസിനെ വെടിവയ്ക്കുന്ന ദൃശ്യമാണു കാമറ യിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല