1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

പള്ളികളിലെ മോഷണ പരമ്പരകള്‍ക്ക് ഒരു തടയിടുവാന്‍ പുതിയ മാര്‍ഗവുമായി ഇറങ്ങിയിരിക്കയാണ് കൃസ്ത്യന്‍ പുരോഹിതന്മാര്‍. കള്ളന്മാരെ ഭയപ്പെടുത്തുവാന്‍ ദൈവത്തിന്റെ ശബ്ദത്തിലെന്ന വണ്ണം അലാറം സ്ഥാപിക്കുകയാണ് പള്ളികളില്‍ ഇപ്പോള്‍. ചിലയിടങ്ങളില്‍ ഏഴു പള്ളികള്‍ വരെ ദിവസം ആക്രമിക്കപ്പെടുന്നു എന്ന കണക്കിന്റെ ആധാരത്തിലാണ് ഈ ശ്രമം. പള്ളികളിലെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ അനാവശ്യ ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രതികരിക്കുന്നു. ഗംഭീരമായ ശബ്ദത്തില്‍ കള്ളന്മാരോട് നിങ്ങള്‍ പിടികൂടപ്പെട്ടെന്നും പോലീസുകാര്‍ വന്നു കൊണ്ടിരിക്കുകയാണെന്നും കള്ളന്മാരോട് പറയും ഈ അലാറം.

ഇതിനായി അര മില്ല്യന്‍ പൌണ്ട് ഒരു ഇന്‍ഷുറന്‍സ്‌ കമ്പനി സംഭാവനയായി നല്‍കും. ബ്രിട്ടനില്‍ മോഷണം ഏറ്റവും മോശമായി ബാധിക്കപ്പെട്ട നൂറു പള്ളികളിലാണ് ഈ അലാറം ഘടിപ്പിക്കുവാന്‍ തല്‍ക്കാലം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. ഈ സംരംഭത്തെ പോലീസ്‌ അധികാരികളും കൃസ്ത്യന്‍ സഭയും സ്വാഗതം ചെയ്തു. ഈയിടെയായി പള്ളികളിലെ മോഷണനിരക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പത്തു മാസങ്ങളില്‍ 60000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. പള്ളികളിലെ മേല്‍ക്കൂരയിലെ ലോഹങ്ങളാണ് കള്ളന്മാരുടെ ലക്‌ഷ്യം. ഈയിടെയായി ചെമ്പ്, ഈയം, വെങ്കലം എന്നിവയുടെ വിലയിലുള്ള വര്‍ദ്ധന മോഷണ നിരക്ക് കൂട്ടുന്നതിനു കാരണമാണ്.

കള്ളന്മാര്‍ക്കിപോള്‍ ഏറെ പ്രിയം ഇത് പോലുള്ള മോഷണങ്ങളിലാണ്. ഇതേരീതിയില്‍ വാര്‍ മെമ്മോറിയല്‍ , ആര്‍ട്ട് പീസുകള്‍, സെമിത്തേരിയിലെ ലോഹഫലകം എന്നിവയിലാണ് കള്ളന്മാരുടെ ശ്രദ്ധ. റെയില്‍ വേ ലൈനുകള്‍,കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ മോഷണം പെരുകുന്നുണ്ട്. ലങ്കാഷയര്‍, കെന്‍റ്, നോട്ടിംഗ്‌ഹാം, കൌണ്ടി ഡര്‍ഹാം എന്നിവിടങ്ങളില്‍ കള്ളന്മാര്‍ കൂടുതല്‍ അറിഞ്ഞു വിളയാടുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മോഷണനിരക്ക് ഇരട്ടിയായി ഉയര്‍ന്നു. അലാറം ആദ്യമായി നിലവില്‍ വന്നത് ലിങ്കണ്‍ഷയറിലെ സെന്റ്‌:നിക്കോളാസ്‌ പള്ളിയിലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ പള്ളിയില്‍ അലാറം സ്ഥാപിച്ചത്. അതിനു മുന്‍പ് ഈ പള്ളിയുടെ ഈയ മേല്‍ക്കൂര ഒന്‍പതു പ്രാവശ്യം കള്ളന്മാര്‍ പൊളിച്ചു കൊണ്ട് പോയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.