തൊഴിലില്ലായ്മാണ് ബ്രിട്ടീഷ് ജനത നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. സാമ്പത്തികമാന്ദ്യം രൂക്ഷമാണെന്ന കാര്യം സത്യമായിരിക്കെ തന്നെ അതിന്റെ തുടര്‍ച്ചയായി സംഭവിക്കുന്ന കാര്യമാണ് തൊഴിലില്ലായ്മ. അല്ലെങ്കില്‍ തിരിച്ചാണെന്നും പറയാം. എന്തായാലും ബ്രിട്ടണില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തൊഴില്‍തേടി ചെറുപ്പക്കാരെല്ലാം അലഞ്ഞു തിരിഞ്ഞ് നടക്കുകയാണ്. എന്നാല്‍ തൊഴില്‍ തേടിവരുന്നവര്‍ക്ക് ‘പണികിട്ടുന്ന’ കാര്യം കഴിഞ്ഞ ദിവസമാണ് ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ജോലി അന്വേഷിച്ച് വരുന്നവരെ വീട് വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്നതായുള്ള വാര്‍ത്തയാണ് ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്ന പ്രത്യേക തൊഴില്‍ നിയമപ്രകാരമാണ് തൊഴില്‍ ധാതാക്കളെക്കൊണ്ട് വീട്ടുജോലികളും ഓഫീസ് ജോലികളും എടുപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്. ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നിയമം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ജോലി അന്വേഷിച്ച് നടക്കുന്നവരോട് ഇങ്ങനെ പെരുമാറുന്നത് മോശമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ഗവണ്മെന്റ് ജോബ് കോണ്‍ട്രാക്ടര്‍മാര്‍ ജോലി അന്വേഷിച്ചു വരുന്നവരെ ഒരു മാസത്തിലധികമൊക്കെ പല വീടുകളിലേക്ക് ഓഫീസുകളിലേക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഗാര്ഡിയന് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ അവരുടെ കസ്റ്റമേഴ്സിന്റെ ജോലി ചെയ്യിക്കാന്‍ ജോലി അന്വേഷിച്ചുവരുന്ന യുവാക്കളെയും യുവതികളെയും ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ ഉളവാക്കുന്നവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല