ബോള്‍ട്ടണ്‍ : യുകെയിലെ അതിരമ്പുഴ നിവാസികളുടെ രണ്ടാമത് സംഗമം ജൂലൈ 28ന് ബോള്‍ട്ടണില്‍ നടക്കും. ബോള്‍ട്ടണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പാരിഷ് ഹാളില്‍ രാവിലെ 9.30ന് ദിവ്യബലിയോടെ രണ്ടാമത് സംഗമ പരിപാടികള്‍ക്ക് തുടക്കംകുറിക്കും.വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്
കഴിഞ്ഞവര്‍ഷം സാല്‍ഫോര്‍ഡില്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു. യുകെയിലെ മുഴുവന്‍ അതിരമ്പുഴ നിവാസികളെയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളോടെ രണ്ടാമത് സംഗമം നടത്തുന്നതിനായി സാബു കുര്യന്‍ മന്നാകുളം രക്ഷാധികാരിയായും ജോബോയി ജോസഫ് ചെയര്‍മാനായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജന്മനാടിന്റെ ഓര്‍മകള്‍ പങ്കുവച്ച് ബന്ധുമിത്രാധികളെയും അയല്‍വാസികളെയും നേരില്‍ കാണുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും അതിരമ്പുഴയില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും യു.കെയിലേക്ക് കുടിയേറിയിരിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബോയി ജോസഫ് 07966082207, ഉണ്ണി വെള്ളിനാങ്കല്‍ 07429196639
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല