അപ്പച്ചന്‍ കണ്ണഞ്ചിറ
സാലീസ്ബെറി: പ്രശസ്ത തിരുവചന പ്രഘോഷകനും കോഴിക്കോട് എംസിബിഎസ് പ്രോവിന്‍ഷ്യാലുമായ ഫാ ജോസഫ് മുളങ്ങാട്ട് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് ആറ്. ഏഴ് തീയതികളില്‍ സാലീസ്ബെറിയില്‍ നടക്കും. വലിയ നോമ്പില്‍ മാനസ്സികമായും ആത്മീയമായും നവീകരണം പ്രാപിച്ചു കുടുംബ അന്തരീക്ഷത്തില്‍ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ സ്വന്തമാക്കുവാനും ഈശ്വരാനുഭവം കൈവരിക്കുന്നതിനും ജോസഫച്ചന്റെ ധ്യാന ശുശ്രുക്ഷ സഹായകരമാകും.
തിരുവചനം ശ്രവിച്ചു നവീകരണത്തിലൂടെ സമാധാനവും സ്നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഡമായി നിറയുന്നതിനും ദൈവീക കരവലയത്തില്‍ കുടുംബം സുരക്ഷിതമായി അനുഗ്രഹത്തോടെ മുന്നോട്ടു ചലിക്കുവാനും കുടുംബത്തെ ദൈവത്തോട് ചേര്‍ത്തു വെക്കുവാനും ഈ അത്മീയ ശുശ്രുക്ഷകള്‍ ഉപകരിക്കും. ലോക രക്ഷക്കായി മരക്കുരിശില്‍ ജീവത്യാഗം ചെയ്യുകയും ലോകത്തിനു പ്രതീക്ഷ തന്റെ ഉദ്ധാനത്തിലൂടെ നല്‍കുകയും ചെയ്ത അനുസ്മരണത്തിന്റെ ആ വലിയ ആഴ്ച്ചയിലേക്ക് നവീകരണത്തിലൂടെ ഒരുങ്ങി ചരിക്കുവാന്‍ ഈ ദ്വിദിന ധ്യാനത്തിലേക്ക് സാലീസ്ബെറി പ്രെയര്‍ ഗ്രൂപ്പ് ഏവരെയും ക്ഷണിക്കുന്നു.
മാര്‍ച്ച് ആറിനും ഏഴിനും (ചൊവ്വയും ബുധനും) വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെ ആയിരിക്കും ധ്യാനം നടക്കുക.
ധ്യാന വേദി:ഹോളി റെഡീമര്‍ ചര്‍ച്ച്, ഫോതെര്‍ബി ക്രെസന്റ്, സാലീസ്ബെറി SP1 3EG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല