ഭാര്യയെക്കൊണ്ട് ഇന്‍ഷൂറന്‍സ് പോളിസി എടുപ്പിച്ച കുടിയേറ്റക്കാരനായ ബ്രിട്ടിഷ് പൌരന് മൂന്നാം ദിവസം അവരെ മൃഗീയമായി കൊലപ്പെടുത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. മൊഹമ്മദ് താരിഖ് അസീസ് എന്ന ടാക്സി ഡ്രൈവര്‍ ആണ് നാല്പത്തിയൊന്ന്കാരിയായ ഭാര്യ സറീനാ ബീബിയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16-ന് ബക്കിംഗ്ഹാംഷെയറിലെ കുടുംബ വീട്ടില്‍ സറീനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് കനത്ത പ്രഹരം ഏറ്റതിനെ തുടര്‍ന്നായിരുന്നു മരണം. തലയോട്ടിയില്‍ പത്ത് മാരക ചതവുകളും മൂക്കിന്റെ പാലവും താടിയെല്ലും തകര്‍ന്നു തരിപ്പണമായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയത്. ഭാര്യയെ ഇന്‍ഷൂര്‍ ചെയ്ത ശേഷം കൊലപ്പെടുത്തി പണം തട്ടാനായിരുന്നു പരിപാടി. ഇതിനായി ഭാര്യയുടെ പേരില്‍ 110,000 പൌണ്ടിന്റെ ഒരു ഇന്‍ഷുറന്‍സ് ഇയാള്‍ എടുത്തിരുന്നു. കൊലപാതകത്തിന് ശേഷം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല