പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇംഗ്ളണ്ടിനു 38 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് അടിച്ചുകൂട്ടി. ജോണി ബിര്സ്റോയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഇംഗ്ളണ്ട് മികച്ച സ്കോര്‍ നേടിയത്. 46 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടിയ ബിര്സ്റോ മികച്ച പ്രകടനം പുറത്തെടുത്തു.
ഇംഗ്ളണ്ടിനു വേണ്ടി കീസ്വെറ്റര് 31 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 18.2 ഓവറില്‍ 112 റണ്‍സിനു എല്ലാവരും പുറത്തായി. 23 പന്തില്‍ 25 റണ്‍സെടുത്ത ഷാഹിദ് അഫ്രീദിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍.
ഹമാദ് അസം 21 റണ്‍സെടുത്തു. പാക്കിസ്ഥാന്റെ മൂന്നു മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ളണ്ടിനു വേണ്ടി സ്റീവന്‍ ഫിന് മൂന്നും സ്റുവര് ബോര്‍ഡ്, ഗ്രെയിം സ്വാന് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇതോടെ ട്വന്റി 20 പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി. ഇംഗ്ളണ്ടിന്റെ ടോപ് സ്കോറര്‍ ബിര്സ്റോയാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല