കുട്ടികള്‍ ജനിക്കുവാന്‍ സാധ്യതയില്ലാത്ത ദമ്പതികള്‍ കൃത്രിമ ബീജ സങ്കലനം ഉപയോഗപ്പെടുത്തുവാന്‍ പാടില്ലയെന്നു പോപ്പ്. ലൈംഗികബന്ധം മാത്രമാണ് പ്രത്യുല്പ്പാദനതിനുള്ള പ്രകൃതിയുടെ ഏക വഴി. കൃത്രിമ ബീജ സങ്കലനം മുഖേന ഗര്‍ഭം ധരിക്കുന്നത് തികച്ചും അഹങ്കാരമാണെന്നും പോപ്പ് ബെനെഡിക്ട് XVI വ്യക്തമാക്കി. റോമില്‍ വത്തിക്കാന്‍ കോണ്‍ഫറന്സിന്റെ അവസാന ദിനങ്ങളില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വിവാഹം മാത്രമാണ് തലമുറയെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഏക മാര്‍ഗം എന്നും അദ്ദേഹം വ്യക്തമാക്കി.
ശരീരത്തിന് പുറത്തു ആര്‍ട്ടിഫിഷ്യലായി അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജ സങ്കലനം ചെയ്യിക്കുന്നതാണ് ഐ.വി.എഫ്. ചികിത്സാരീതി. വന്ധ്യതാ ചികിത്സയില്‍ മറ്റു മാര്‍ഗങ്ങളടയുമ്പോഴാണ് ഈ രീതി സഹായകമാവുക. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം അത് ജൈവപരം മാത്രമല്ലെന്നും അത്മീയപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃസ്ത്യന്‍ മഹത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇന്ന് ജനങ്ങളുടെയും കുടുംബബന്ധങ്ങളുടെയും നിലപാടുകള്‍. ശാസ്ത്രത്തിനോടുള്ള അമിതാസക്തിയാണ് കൃത്രിമബീജ സങ്കലനത്തിനായി ജനങ്ങള്‍ മുറവിളിക്കൂട്ടുന്നതിനു ഒരു കാരണം.
കൃത്രിമ ബീജസങ്കലനത്തില്‍ സ്രഷ്ടാവ് എന്നൊരു പദവിക്ക് ആരും അര്‍ഹരല്ല. അതിനാല്‍ തന്നെ അത് വഴി ഉണ്ടാകുന്ന ബന്ധങ്ങള്‍ നിലനില്‍ക്കാതെയും വരുന്നു എന്നും പോപ്പ് പറഞ്ഞു. ക്രിസ്ത്യന്‍ സഭയിലെ ആരും പുംബീജമോ സ്ത്രീബീജമോ ദാനം ചെയ്യരുത് എന്നും പ്രകൃതിപരമല്ലാത്ത ഏതൊരു കാര്യവും ഭാവിയില്‍ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും എന്നതില്‍ സംശയം വേണ്ടെന്നും പറഞ്ഞു പോപ്പ് ജനങ്ങളെ അതിസംബോധന ചെയ്തു. ഈ അഭിപ്രായ പ്രകടനത്തിലൂടെ വ്യക്തമാക്കുന്ന മറ്റൊരു കാര്യം വത്തിക്കാന്‍ സ്വവര്‍ഗവിവാഹത്തെ എത്രയും എതിര്‍ക്കുന്നു എന്നതാണ്. ബ്രിട്ടനില്‍ സ്വവര്‍ഗ വിവാഹ നിയമം നിലവില്‍ വരുവാന്‍ പോകുന്നതിനിടെ പോപ്പിന്റെ തുറന്നടിക്കല്‍ ബ്രിട്ടനിലെ മറ്റു കൃസ്തീയ പ്രമാണിമാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല